General News

ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകാന്‍ ഒരു കോടി ഡോളര്‍ നല്‍കി ?

Tue, Sep 12, 2017

Arabianewspaper 291
ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകാന്‍ ഒരു കോടി ഡോളര്‍ നല്‍കി ?

ഐഎസ് തട്ടിക്കൊണ്ടു പോയ സലേഷ്യന്‍ പുരോഹിതന്‍ ഫാ ടോം ഉഴുന്നാലിനെ മോചി്പ്പിച്ചത് വന്‍ തുക നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.


ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മൂന്നു കോടി ഡോളറാണ് ഭീകരര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും തുക നല്‍കാന്‍ സലേഷ്യന്‍ സഭയോ, വത്തിക്കാനോ ഇന്ത്യ ഗവണ്‍സമെന്റോ തയ്യാറായിരുന്നില്ല,.


പണം നല്‍കാതെ ഉഴുന്നാലിനെ മോചിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജജ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.


എന്നാല്‍, മോചന ദ്രവ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. യെമനിലെ ഔദ്യോഗിക വിഭാഗവും ഹുതി വിഭാഗവും ഭരണം മേഖല തിരിച്ച് നടത്തി വരികയാണ്. ഇതില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് മോചനം സാധ്യമാക്കിയെങ്കിലും പണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു,.


പീന്നീട് നടന്ന അനുരജ്ഞന ചര്‍ച്ചകളില്‍ മൂന്നു കോടിയില്‍ നിന്നും ഒരു കോടി ഡോളര്‍ എന്ന നിലയില്‍ അയഞ്ഞതോടെയാണ് ഉഴുന്നാലിന്റെ മോചനം സാദ്ധ്യമാത്.


വത്തിക്കാനാണ് ഇടപെട്ടതെന്ന് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉഴുന്നാലിന്റെ മോചനം സംബന്ധിച്ച് ഇന്ത്യന്‍ എംബിേയേയോ വിദേശ കാര്യ മന്ത്രാലയത്തെയോ അറിയിച്ചതായി കരുതാനാവില്ല.


ഫാ ഉഴുന്നാലില്‍ മോചിതനായി ഒമാനിലെത്തിയ ശേഷമാണ് വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരകരിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ