General News

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം

Tue, Sep 12, 2017

Arabianewspaper 205
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം
ദേശീയ അന്വേഷണ ഏജന്‍സിയുടെ റി്‌പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങിയതായി സൂചന.

ഭീകരവാദ ക്യാമ്പുകള്‍ നടത്തുകയും ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്നും രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

യുഎപിഎ ചുമത്തി നേതാക്കളെ അറസ്റ്റു ചെയ്യാനും നീക്കമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര ബന്ധത്തിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുഎപിഎ പ്രകാരം കുറ്റപത്രം നല്‍കിയ നാലു ഭീകര വാദ കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.

തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് പ്രഫസര്‍ ജോസഫിന്റെ കൈ വെട്ടിയ കേസ്, കണ്ണൂരില്‍ ഭീകര പരിശീലന ക്യാമ്പ് നടത്തിയത്. ബംഗലൂരിലെ രുദ്രേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, തുടങ്ങിയവയിലൊക്കെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുസ്ലീംങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ടെന്നും എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടന വഴി ഇതിന്റെ ദേശീയ അദ്ധ്യക്ഷന്‍ ഇ അബുബക്കര്‍ ഇസ്ലാമിക സമാന്തര കോടതി നടത്തുകയാണെന്നും ഇവിടെ കുടുംബ വഴക്കുകളും, സ്വത്തു തര്‍ക്കങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കുന്നതായും സിവില്‍ കേസുകള്‍ക്കായി മുസ്ലീംങ്ങള്‍ കോടതികളെ സമീപിക്കരുതെന്നും ഇതിനായി ശരിയ കോടതികള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്നും കേസുകള്‍ തീര്‍പ്പാക്കാന്‍ ഇവിടെ എത്തണെമെന്നും ഫത് വ പുറപ്പെടുവിച്ചതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, തങ്ങള്‍ക്കെതിരെ എന്‍ഐഎ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കഴിഞ്ഞ 25വ വര്‍ഷമായി പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്നോ നാലോ പ്രവര്‍ത്തകര്‍ യുഎപിഎ കേസുകളില്‍ കുടുങ്ങിയതിനാല്‍ സംഘടനയെ ഭീകരവാദികളായി മുദ്രകുത്തുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. നേതാവ് പി കോയ പറഞ്ഞു, സത്യസരണി എന്ന മതപഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളേയും താറടിച്ച് കാണിക്കുകയാണ് എന്‍ഐഎ എന്നും നേതാക്കള്‍ ആരോപിക്കുന്നു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ