General News

റോഹിഗ്യകളെ മടക്കി അയയ്ക്കരുത് -യുഎന്‍

Tue, Sep 12, 2017

Arabianewspaper 336
റോഹിഗ്യകളെ മടക്കി അയയ്ക്കരുത് -യുഎന്‍

ന്ത്യയിലെ റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കരുതെന്ന് ഐക്യാ രാഷ്ട്ര സഭയിലെ മനുഷ്യ അവകാശ കമ്മീഷന്‍ കമ്മീഷണര്‍ സെയ്ദ് റ അല്‍ ഹുസൈന്‍. ഇന്ത്യയില്‍ രേഖകളില്ലാതെ കഴിയുന്ന നാല്‍പതിനായിരത്തോളം റൊഹിഗ്യകളെ തിരിച്ച് മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. ഹൈക്കമ്മീഷണര്‍,


ജനീവയില്‍ നടന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 36 ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍,


മ്യാന്‍മറിലേത് ഗോത്ര ഉന്‍മൂലനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അവിടെയെത്താന്‍ അനുമതി നിഷേധിച്ചതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമല്ല. മ്യാന്‍മറില്‍ നിന്നും ആട്ടി പായിക്കുന്ന റൊഹിംഗ്യകളെ തിരിച്ച് അങ്ങോട്ടു തന്നെ അയയ്ക്കുന്നത് അഭികാമ്യമല്ല.


അഭയാര്‍ത്ഥികളെ എന്നും ഇരും കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും ഇന്ത്യയെ ആരും ഇത് പഠിപ്പിക്കേണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു. റൊഹിഗ്യകളില്‍ ഭീകര സംഘടന പിടിമുറുക്കിയെന്നും ഇവരെ ഇന്ത്യയില്‍ നിര്‍ത്തുക രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.


ഒരുരാജ്യവും സ്വന്തമായി ഇല്ലാത്ത, പൗരത്വം നിഷേധിച്ച ലോകത്തെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് റൊഹിഗ്യകള്‍. ഇന്ത്യയില്‍ നിന്നും ബ്രീട്ടിഷ് ഭരണകാലത്ത് മ്യാമന്‍മറിലെത്തിയവരാണ് റൊഹിംഗ്യകളുടെ മുന്‍ തലമുറക്കാര്‍. എന്നാല്‍, ബര്‍മീസ് പട്ടാളം 1962 ല്‍ കൊണ്ടുവന്ന നിയമപ്രകാരം തലമുറകളായി ആ നാട്ടില്‍ താമസിച്ചിട്ടും പൗരത്വം ലഭിക്കാത്ത അവസ്ഥയിലായി ഇക്കൂട്ടര്‍. ഭൂരിഭാഗം റൊഹിഗ്യകളും മുസ്ലീംങ്ങളാണ്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.


മ്യാന്‍മറിലെ രാക്കിന്‍ സംസ്ഥാനത്താണ് ഇവര്‍ കൂട്ടമായി താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്ത് 25 ന് റൊഹിഗ്യകളിലെ സായുധ വിഭാഗമായ സാല്‍വേഷന്‍ ആര്‍മി ബര്‍മീസ് സുരക്ഷാ ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ പട്ടാളം നിരപരാധികളായ റൊഹിഗ്യകളെ കൊന്നൊടുക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം റൊഹിഗ്യന്‍കള്‍ കൂട്ടപ്പലായനം നടത്തിയിട്ടുണ്ട്. പലരും കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഉള്ളത്.

Tags : Rohingya 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ