General News

പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ കേരളത്തെ അറിയണം, മുണ്ടുടുത്ത് ഇലയില്‍ ഉണ്ണണം- പ്രധാനമന്ത്രി

Tue, Sep 12, 2017

Arabianewspaper 251
പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ കേരളത്തെ അറിയണം, മുണ്ടുടുത്ത് ഇലയില്‍ ഉണ്ണണം- പ്രധാനമന്ത്രി

രാജ്യത്തെ വിവിധ സംസ്‌കാരങ്ങളും ആചാരങ്ങളും മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ആശയങ്ങള്‍ അനുഭവിച്ചറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരള ദിനം പഞ്ചാബിലേയും ഹാരിയാനയിലേയും കോളേജുകളില്‍ ആഘോഷിക്കണം. മലയാളി വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു വരുത്തണം. ഇവര്‍ക്കൊപ്പം മുണ്ടുടുത്ത് ഇലയില്‍ ഉണ്ണണം,.


അതേപോലെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഞ്ചാബിന്റെ സംസ്‌കാരവും മറ്റും മനസിലാക്കാന്‍ അവരെ ക്ഷണിക്കണം. അവരുടെ സംസ്‌കാരം മനസിലാക്കണം.


സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ നടത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗത്തിന്റെ 125 ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകണം, പുതിയ ഇന്ത്യയുടെ നിര്‍മിതിക്കായി .യുവാക്കള്‍ ഒരുമിക്കാനാണ് താന്‍ ഇത് പറയുന്നത്.


സ്വച്ഛഭാരതം പോലുള്ള പദ്ധതികള്‍ക്ക് യുവാക്കളുടെ പിന്തുണയും സഹകരണവും മോഡി ആവശ്യപ്പെട്ടു. റോഡില്‍ തുപ്പുന്നവര്‍ക്ക് വന്ദേമാരതം എന്നു ചൊല്ലാന്‍ അര്‍ഹതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ രോഡ് വൃത്തിയാക്കേണ്ട പക്ഷേ, വൃത്തിഹീനമാക്കാതിരിക്കാന്‍ ശ്രമിക്കണം. മോഡി പറഞ്ഞു. പണ്ഡിറ്റ് ദിനദയാല്‍ ഉപാദ്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുമാണ് ചടങ്ങ് സംഘടിപ്പിച്ച്ത.


രാജ്യത്തെ എല്ലാ കോളേജുകളിലും പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കാണിക്കണമെന്ന് യുജിസി സര്‍വ്വകലാശാളകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വ്വ കലാശാലകള്‍ ഈ സര്‍ക്കുലര്‍ എല്ലാ കോളേജുകള്‍ക്കും അയച്ചു. എന്നാല്‍, ചില കോളേജുകളില്‍ പ്രസംഗം കാണിക്കുന്നത് കെഎസ് യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന തടസപ്പെട്ടു.


Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ