General News

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും

Mon, Sep 11, 2017

Arabianewspaper 175
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ചേര്‍ന്ന് തറക്കല്ലിടും വ്യാഴാഴ്ച അഹമദ്ബാദിലാണ് ചടങ്ങ് നടക്കുക.


അഹമദ് ബാദില്‍ നിന്നും മുംബൈയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മിക്കുക. ജപ്പാന്‍ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.


2023 ല്‍ പൂര്‍ത്തിയാകുന്ന പദ്ധതി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. മുംൈബ -അഹമദ്ബാദ് റൂട്ടില്‍ നിലവില്‍ എട്ടു മണിക്കൂറാണ് യാത്രാ സമയം. ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ ഇത് മൂന്നര മണിക്കൂറായി ചുരുങ്ങും. ഒരേ സമയം 750 യാത്രക്കാര്‍ക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.


പ്രധാനമന്ത്രി മോഡിയുടെ 67 ാം ജന്മദിനവുമായി അനുബന്ധിച്ചാണ് ഈ പദ്ധതിയുടെ തുടക്കമെന്നതും ശ്രദ്ധേയമാണ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന ഷിന്‍സോ അബെ മോഡിയുമായി ചേര്‍ന്ന് ഏഷ്യാ- ആഫ്രിക്ക ഗ്രോത്ത് കൊറിഡോര്‍ പദ്ധിതിയും പ്രഖ്യാപിക്കും. ചൈനയുടെ വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ബദലായാണ് ഇന്ത്യുയും ജപ്പാനും ഏഷ്യ- ആഫ്രിക്ക വികസന ഇടനാഴി കൊണ്ടുവരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ