General News

നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതില്‍ ആശയക്കുഴപ്പം

Mon, Sep 11, 2017

Arabianewspaper 229
നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതില്‍ ആശയക്കുഴപ്പം
നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനമായ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതില്‍ ആശയക്കുഴപ്പവും അവ്യക്തതയും. നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റും ഒഴിവാക്കണമെന്ന നിയമ വിദഗ്ദ്ധരുടെ ഉപദേശമാണ് പോലീസിനെ കുഴപ്പിച്ചിരിക്കുന്നത്.

നോട്ടീസ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷ പറഞ്ഞുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനു തയ്യാറായില്ല. ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയാല്‍ രേഖാമൂലം നാദിര്‍ഷായ്ക്ക് മറുപടി നല്‍കാന്‍ സമയം ലഭിക്കും. ഇത് ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ദിവസം വരെ നീട്ടിക്കൊണ്ടു പോകാനും സാധിക്കും. ദിലീപിന്റെയും നാദിര്‍ഷായുടെയും ജാമ്യ- മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി നാദിര്‍ഷായെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് മനസിലാക്കിയാണ് നാദിര്‍ ഷാ ഇത്തരമൊരു നിലപാട് എടുത്തത്.

നാദിര്ഷാ ഉച്ചയോടെ ആലുവ പോലീസ് ക്ലബില്‍ എത്തുമെന്ന് കരുതി ആലുവ റൂറല്‍ എസ്പി എവി ജോര്‍ജും പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസും ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു. എന്നാല്‍., ചോദ്യം ചെയ്യാന്‍ ഹാജരാകാം പക്ഷേ, നോട്ടീസ് നല്‍കണമെന്ന നാദിര്‍ഷായുടെ നിലപാട് പോലീസിന്റെ നീക്കത്തിന് തിരിച്ചടിയായി.

കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് നാദിര്‍ഷായെ ചോദ്യം ചെയ്യാനും ഒരു പക്ഷേ, അറസ്റ്റു ചെയ്യാനും നീക്കം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍, തനിക്ക് നെഞ്ചു വേദനയായണെന്നും അസിഡിറ്റി ഉണ്ടെന്നും കാണിച്ച് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

എന്നാല്‍, പോലീസ് ഇടപെട്ട് ഇന്നലെ രാത്രി നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കും വരെ പോലീസിനു മുന്നില്‍ ഹാജാരാകാതിരിക്കാനുള്ള നീക്കമാണ് നാദിര്‍ഷാ നടത്തുന്നത്. ഹൈക്കോടതിയില്‍ നിന്നും നാദിര്‍ഷായ്ക്ക് മുന്‍കൂര്‍ ജാമ്യവും ദിലീപിന് ജാമ്യവും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. ഇതോടെ പോലീസിന് വന്‍ തിരിച്ചടിയാകും ഇതെന്ന് മനസിലാക്കി പരമാവധി കരുതലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ