General News

ഇര്‍മ ദുര്‍ബലമായി, ഫ്‌ളോറിഡയില്‍ അഞ്ചു മരണം

Mon, Sep 11, 2017

Arabianewspaper 202
ഇര്‍മ ദുര്‍ബലമായി, ഫ്‌ളോറിഡയില്‍ അഞ്ചു മരണം

ഭീകര കൊടുങ്കാറ്റ് ഇര്‍മ ഫ്‌ളോറിഡയിലെ തീരത്ത് എത്തിയപ്പോള്‍ കാറ്റഗറി 1 എന്ന നിലയിലേക്ക് മാറി. നേരത്തെ,. മാരകമായേക്കാവുന്ന കാറ്റഗറി നാലിലായിരുന്നു ഇര്‍മയെ കണക്കാക്കിയിരുന്നത്.


കനത്ത മഴയും കാറ്റും പരക്കെയുണ്ടെങ്കിലും കാറ്റ് ദുര്‍ബലമായതോടെ ആശ്വാസത്തിലാണ് പലരും,.


എന്നാല്‍, ശക്തമായ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. 35 ലക്ഷം പേരാണ് ഇരുട്ടിയിലായിരിക്കുന്നത്. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗതിയാലണ് കാറ്റ് ഫ്‌ളോറിഡ തീരത്തേക്ക് ആഞ്ഞു വീശി എത്തിയത്.


കാറ്റിന്റെ ഗതി മാറിയതും വേഗത കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഫ്‌ളോറിഡയിലെ കിഴക്കന്‍ തീരത്തേക്കാണ് കാറ്റ് മാറിയത്. കരിബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷമാണ് കാറ്റ് അമേരിക്കയിലെത്തിയത്.


അരക്കോടിയോളം പേരേ തീര മേഖലയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ചുഴലിക്കാറ്റിന് മുന്നോടിയായി നടന്നത്.


കാറ്റില്‍ 20000 കോടി യുഎസ് ഡോളറിന്റെ ( 12 ലക്ഷം കോടി രൂപ) നഷ്ടമാണ് കണക്കാക്കുന്നത്.




Tags : Irma 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ