General News

ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി

Mon, Sep 11, 2017

Arabianewspaper 210
ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി

ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സ്ത്രീകളുടെ ചലച്ചിത്ര കൂട്ടയ്മ പ്രവര്‍ത്തകര്‍. കുറ്റാരോപിതനായ ഒരാള്‍ക്ക് പരസ്യമായി പിന്തുണ നല്‍കുകയുയും പോലീസിനെ ഭയക്കേണ്ടതില്ലെന്നും നിയമത്തെ പേടിക്കേണ്ടതില്ലെന്നും പരസ്യമായി വിളിച്ചു പറഞ്ഞ കെ ബി ഗണേഷ് കുമാര്‍ ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണ നല്‍കണമെന്നും ആഹ്വാനം ചെയ്ത ഗണേഷ് കുമാരിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ചലച്ചിത്ര വനിത കൂട്ടായ്മ പ്രതിനിധി വിധു വിന്‍സെന്റ് പറഞ്ഞു.


എംഎല്‍എ പദവിയെ ദുരുപയോഗം ചെയ്‌തെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. കെ ബി ഗണേഷ് കുമാര്‍ നടത്തിയ ഇടപെടുലുകള്‍ക്കെതിരെ പോലീസ് അങ്കമാലി മജിസ്‌ടേറ്റു കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളും സ്പീക്കറെ സമീപിച്ച് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ