Entertainment News

ആഗ്രഹിക്കാന്‍ പഠിപ്പിച്ച അച്ഛന് അവാര്‍ഡ് സമര്‍പ്പിക്കുന്നു - വിനായകന്‍

Mon, Sep 11, 2017

Arabianewspaper 830
ആഗ്രഹിക്കാന്‍ പഠിപ്പിച്ച അച്ഛന് അവാര്‍ഡ് സമര്‍പ്പിക്കുന്നു - വിനായകന്‍
കമ്മട്ടിപ്പാടത്തിലെ അഭിനയത്തികവിന് ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം നീട്ടിയപ്പോള്‍ വിനായകന്‍ മനസ് നിറഞ്ഞ് ആഹ്‌ളാദിച്ച് സ്വീകരിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കാന്‍ പേരു വിളിച്ചപ്പോള്‍ തലശേരിയില്‍ ഒരുക്കിയ വേദിയിലേക്ക് വിനാകന്‍ ഇരു കൈകളും ഉയര്‍ത്തി സദസിനെ അഭിവാദ്യം ചെയ്ത് എത്തി.

നിറഞ്ഞ കരഘോഷത്തിന്റെ അകമ്പടിയോടെ വിനായകന്‍ വേദിയിലെത്തി മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. അവാര്‍ഡ് വാങ്ങിയ ശേഷം ആഗ്രഹിക്കാന്‍ പഠിപ്പിച്ച അച്ഛന് ഇത് സമ്മാനിക്കുന്നുവെന്ന് വിനായകന്‍ പ്രഖ്യാപിച്ചു,

സദസിന്റെ മുന്‍ നിരയില്‍ ഇരുന്ന അമ്മയ്ക്ക് അവാര്‍ഡ് കൈമാറി. മികച്ച നടിക്കുള്ള പുരസ്‌കാരം രജിഷ വിജയന്‍ ഏറ്റുവാങ്ങി. സിനിമയിലെ പ്രമുഖരാരും ചടങ്ങിന് എത്താത്തില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു,
Tags : Vinayakan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ