General News

ശശികലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി, കേസ് എടുക്കാന്‍ നിര്‍ദ്ദേശം

Sun, Sep 10, 2017

Arabianewspaper 318
ശശികലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി, കേസ് എടുക്കാന്‍ നിര്‍ദ്ദേശം

ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ശശികലയുടെ പ്രസംഗം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ഡിവൈഎഫ്‌ഐയും ശശികലയ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു.


എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജിനാണ് അന്വേഷണ ചുമതല. കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെഹ്കില്‍ മൃത്യഞ്ജയ ഹോമം നടത്തിക്കൊള്ളാനായിരുന്നു കെ പി ശശികല പറഞ്ഞത്. അല്ലെങ്കില്‍ ഗൗരി ലക്ഷ്മിയുടെ അനുഭവം വരുമെന്നും ശശികല പറഞ്ഞു,.


ആര്‍എസ്എസ് എതിര്‍ക്കുന്തോറും വളരുന്ന പ്രസ്ഥാനമാണെന്നും എതിര്‍ക്കുന്നവരെ കൊല്ലേണ്ട ഗതികേട് ആര്‍എസ്എസിന് ഇല്ലെന്നും ഇങ്ങിനെയൊരു കൊലപാതകം കോണ്‍ഗ്രസിന് അനിവാര്യമാണെന്നുംഅതു കൊണ്ട് മതേതര എഴുത്തുകാര്‍ മൃത്യഞ്ജയ ഹോമം നടത്തുകയാണ് വേണ്ടതെന്നും ശശികല പറഞ്ഞു,


വടക്കന്‍ പറവൂരില്‍ നടത്തിയ യോഗത്തിലാണ് ശശികല ഇങ്ങിനെ പറഞ്ഞത്. മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നു എന്നു കാണ്ിച്ച വിഡി സതീശന്‍ കേസ് നല്‍കുകയായിരുന്നു.


 


 

Tags : KP Sasikala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ