General News

കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കാനായി ഒന്നും ഇല്ല- വിഎസ്

Sun, Sep 10, 2017

Arabianewspaper 239
കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കാനായി ഒന്നും ഇല്ല- വിഎസ്

ഇടതു സഹയാത്രികനായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ഫാസിസ്റ്റുകളുമായി സന്ധി ചെയ്തതിന്റെ ഫലമാണ് കേന്ദ്ര മന്ത്രി പദവിയെന്നും ഇതിന് അഭിനന്ദിക്കാന്‍ മാത്രം ഒന്നും ഇല്ലെന്നും ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.


കേന്ദ്ര മന്ത്രിയായി അധികാരമേറ്റ ശേഷം അല്‍ഫോന്‍സ് കണ്ണന്താനം ആദ്യമായി കേരളത്തില്‍ വന്ന ദിവസമാണ് വിഎസിന്റെ കടുത്ത വിമര്‍ശനം. ഒരു ഇടതു സഹയാത്രികന് സംഭവിക്കാവുന്നതില്‍ ഏറ്റവും വലിയ അപചയമാണ് ഇപ്പോള്‍ കണ്ണന്താനത്തിന് സംഭവിച്ചിരിക്കുന്നത്.


രാജ്യത്ത് ഫാസിസം നടപ്പിലാക്കുന്നവരുടെ ചാലക ശക്തിയായും ചട്ടുകമായും ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ല. വ്യക്തിപരമായ സ്ഥാന ലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും. കണ്ണന്താനത്തിന്റെ സ്ഥാന ലബ്ധി രാഷ്ടീയ ജീര്‍ണതയാണ് കാണിക്കുന്നത്.


കണ്ണന്താനം കേന്ദ്ര മന്ത്രിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹത്തെ  മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് വിഎസ് രംഗത്ത് വന്നിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ