General News

ശ്രീനിവാസന്റെ കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ആക്രമണം

Sun, Sep 10, 2017

Arabianewspaper 181
ശ്രീനിവാസന്റെ കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ആക്രമണം

നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം നടന്‍ ദിലീപിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതിന്റെ പേരിലാണ് കരി ഓയില്‍ പ്രയോഗം എന്നു കരുതുന്നു.


നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പോലുള്ള ബുദ്ധിമാനായ ഒരു നടന്‍ തയ്യാറാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.


ഇതിനെ തുടര്‍ന്നാണ് ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പിലെ വീടിനു നേരെ ആക്രമണമെന്ന് കരുതുന്നു.


എന്നാല്‍, പെയ്ന്റ് തൊഴിലാളികള്‍ ആരെങ്കിലും ആയിരിക്കും വീട്ടില്‍ കരി ഓയില്‍ ഒഴിച്ചതെന്നായിരുന്നു ശ്രീനിവാസന്റെ പ്രതിതരണം. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ ശ്രീനിവാസന്‍ നിരന്തരം പ്രതികരിച്ചിരുന്നു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് കണ്ടനാടാണ് ശ്രീനിവാസന്‍ ഇപ്പോള്‍ താമസിക്കുന്നത്.

Tags : Sreenivasan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ