General News

വിദ്വേഷ പ്രസംഗം കെ പി ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ പരാതി നല്‍കി

Sun, Sep 10, 2017

Arabianewspaper 210
വിദ്വേഷ പ്രസംഗം കെ പി ശശികലയ്‌ക്കെതിരെ വിഡി സതീശന്‍ പരാതി നല്‍കി

മതേതര എഴുത്തുകാര്‍ കേരളത്തിലും കൊല്ലപ്പെട്ടേക്കാമെന്ന് സൂചന നല്‍കി പ്രസംഗിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.


ബംഗലൂരിലെ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണം പരാമര്‍ശിക്കവെയാണ് കോണ്‍ഗ്രസിന് ഇത്തരം കൊലപാതകം അനിവാര്യമാണെന്നും ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവര്‍ ചെയ്യുന്നതാണ് കൊലയെന്നും കേരളത്തിലെ മതേതര എഴുത്തുകാര്‍ മൃത്യഞ്ജയ ഹോമം നടത്തിക്കോളാനും ഇല്ലെങ്കില്‍ എന്തൊക്കെ എങ്ങിനെയൊക്കെ വരുമെന്ന് പ്രവചിക്കാനാവില്ലെന്നും കെ പി ശശികല പറഞ്ഞു,.


എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ് . എതിര്‍ക്കുന്നവരെ കൊല്ലേണ്ട ഗതികേട് ആര്‍എസ്എസിനില്ല. അങ്ങിനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അത് കൊണ്ട് ഇവിടുത്തെ മതേതര എഴുത്തുകാരോട് പറയാനുള്ളത്. മക്കളെ, ആയുസ് വേണ്ടമെങ്കില്‍ മൃത്യജ്ഞയ ഹോമം നടത്തിക്കോളിന്‍, എപ്പഴാ, ന്തൊ വരിക എന്ന് പറയനാവില്ല - കെ പി ശശികല കഴിഞ്ഞ ദിവസം വടക്കന്‍ പറവൂരില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.


ഇതിനെതിരെയാണ് വിഡി സതീശന്‍ കേസ് നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ തന്റെ മരണാനന്തരര കര്‍മം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. വടക്കന്‍ പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുസ്ലീം സംഘടനയും സംഘപരിവാര്‍ സംഘടനയും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. വിഷയത്തില്‍ സ്ഥലം എംഎല്‍എയായ വി ഡി സതീശന്‍ മുജാഹിദ്ദീന്‍ വിഭാഗത്തിന്റെ പക്ഷം പിടിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിഡി സതീശന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോണ്‍ഗ്രസും ഹിന്ദു ഐക്യ വേദിയും ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ശശികലയുടെ പ്രകോപനപരമായ പ്രസംഗം.


സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പരാതിയില്‍ വസ്തുതയില്ലെന്നും കെ പി ശശികല വീശദീകരിച്ചു.

Tags : KP Sasikala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ