General News

ഡെല്‍ഹി സ്‌കൂളിലെ ബലാല്‍സംഗം- മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Sun, Sep 10, 2017

Arabianewspaper 281
ഡെല്‍ഹി സ്‌കൂളിലെ ബലാല്‍സംഗം- മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

അഞ്ചു വയസുകാരി ക്ലാസ് മുറിയില്‍ ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ഡെല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.


ഹരിയാനയിലെ ഗുരുഗ്രാമില്‍ ഏഴു വയസുകാരനായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഡെല്‍ഹിയിലെ സ്‌കൂളിലും പിഞ്ചു ബാലിക ലൈംഗിക പീഡനത്തിന് ഇരയായത്


സംഭവം ലജ്ജാകരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു. ഡെല്‍ഹിയിലെ ടാഗോര്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസുമുറിയില്‍ ബലാല്‍ സംഗത്തിന് ഇരയാക്കിയത്.


പ്രതി വികാസിനെ (40) പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പ്രഖ്യാപിച്ചു.


കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് വികാസ്. സെക്യുരിറ്റി ജോലി ചെയ്യുന്നതിനൊപ്പം വിദ്യാര്‍ത്ഥികളെ കാറില്‍ എത്തിക്കുന്ന ജോലിയും ഇയാള്‍ ചെയ്യുന്നുണ്ട്.


ക്ലാസ് മുരിയില്‍ നിന്നും ടോയ്‌ലറ്റിലേക്ക് പോകും വഴി ഇയാള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. പീഡനത്തിന് ഇരയാക്കിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്നും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു.


വീട്ടില്‍ എത്തിയ കുട്ടി തനിക്ക് ജനനേന്ദ്രിയത്തില്‍ വേദന ഉണ്ടെന്ന് അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മ വിശദമായി ചോദിച്ചപ്പോളാണ് തൊപ്പി വെച്ച അങ്കിള്‍ തന്നെ ക്ലാസ് മുറിയില്‍ വെച്ച് ഉപദ്രവിച്ച കാര്യം കുട്ടി പറഞ്ഞത്. തുടര്‍ന്ന് തൊപ്പിവെച്ച സെക്യുരിറ്റിഗാര്‍ഡിനെ പോലീസ് പിടികൂടുകയായിരുന്നു.


വൈദ്യ പരിശോധനയില്‍ കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി തെളിഞ്ഞു. കുറ്റകരമായ അലംഭാവത്തിന് സ്‌കൂള്‍ മാനേജ് മെന്റിനെതിരെ ഡെല്‍ഹി പോലീസ് കേസ് എടുത്തിട്ടുണ്ട്.


 

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ