General News

ജെഎന്‍യുവില്‍ വിശാല ഇടതു സഖ്യത്തിന് വിജയം

Sun, Sep 10, 2017

Arabianewspaper 226
ജെഎന്‍യുവില്‍ വിശാല ഇടതു സഖ്യത്തിന് വിജയം

ഡെല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എബിവിപിക്കെതിരെ വിശാല ഇടതു വിദ്യാര്‍ത്ഥി സഖ്യത്തിന് ഉജ്ജ്വല വിജയം. ഐഐഎസ്എഫ് ഒഴികെയുള്ള കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സീറ്റിലും എസ്എഫ്‌ഐ ഉള്‍പ്പെട്ട ഇടതു സഖ്യമാണ് വിജയിച്ചത്.


മാവോയിസ്റ്റ് സംഘടന സിപിഐ എംഎലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എ ( ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്‍) എസ്എഫ്‌ഐയില്‍ നിന്നും വിഘടിച്ചു പോയവര്‍ ചേര്‍ന്ന് രൂപീകരിച്ച ഡിഎസ്എഫ് ( ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഫെഡറേഷന്‍) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് എസ്എഫ്‌ഐ വിശാല സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്.


ജെഎന്‍യു പ്രസിഡന്റ് പദവിയിലേക്ക് നടന്ന മത്സരത്തില്‍ വിശാല ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഗീതാ കുമാരി എബിവിപിയുടെ നിഥി ത്രിപാഠിയെ 454 വോട്ടുകള്‍ക്ക് പരാജയപ്പെട്ുത്തി. ഗീതാകുമാരിക്ക് 1506 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിഥിക്ക് 1042 വോട്ടുകള്‍ ലഭിച്ചു. അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥിയും സിപിഐ നേതാക്കാളായ ഡി രാജയുടേയും ആനി രാജയുടേയം മകളായ അപരാജിതയ്ക്ക് 232 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നേരത്തെ, എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കന്നയ കുമാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കുറി അപരാജിതയെ ജെഎന്‍യു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഐഐഎസ്എഫ് തീരുമാനിച്ചത്.


കന്നയ്യുടെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റിയതു പോലെ അപരാജിതയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.


ഒറ്റയ്ക്ക് മത്സരിച്ച ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്‍സ് യൂണിയനും ശക്തി പ്രകടിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശബനായ്ക്ക് 936 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ് യു വിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വൃഷ്ണിക സിംഗിന് 82 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആര്‍ക്കും വോട്ടില്ലന്ന് തീരുമാനിക്കുന്നവര്‍ക്കുള്ള നോട്ടയ്ക്ക് 127 വോട്ടുകള്‍ ലഭിച്ചിരുന്നു. നോട്ടയുടെ പിന്നിലായ എന്‍എസ് യു കോണ്‍ഗ്രസിന്റെ പരമോന്നത നേതാവായ നെഹ് റു വിന്റെ പേരില്‍ അറിയപ്പെടുന്ന സര്‍വ്വകലാശാലയില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയത്.


വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച സംയുക്ത ഇടത് സ്ഥാനാര്‍ത്ഥി സിമോണ്‍ സോയ ഖാന്‍ 1876 വോട്ടുകള്‍ നേടി വിജയിച്ചു. 1028 വോട്ടുകളോടെ എബിവിപി രണ്ടാമതും അംബേദ്കര്‍ യൂണിയന്റെ സ്ഥാനാര്‍്തഥി സുബോധ് കന്‍വര്‍ 910 വോട്ടുകളോടെ മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ നോട്ട 495 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് ആയി. എന്‍എസ് യു ഈ സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസിന് 201 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


ജനറല്‍ സെക്രട്ടറിയായി ഇടത് സഖ്യത്തിന്റെ ഡി ശ്രീകൃഷ്ണ 2082 വോട്ടുകളോടെ വിജയിച്ചു. എബിവിപിയുടെ നികുഞ്ജ് മക് വാന 975 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും അംബേദ്കര്‍ യൂണിയന്റെ കരം ബിദ്യാനാഥിന് 854 വോട്ടുകളും ലഭിച്ചു.


ജോയിന്റ് സെക്രട്ടറിയായി ഇടതു സഖ്യത്തിന്റെ ശുഭാംശു സിംഗിന് 1755 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപിയുടെ പങ്കജ് കേസരി 920 വോട്ടുകളുമായി രണ്ടാമതും അംബേദ്കര്‍ യൂണിയന്റെ വിനോദ് കുമാര് 860 വോട്ടുകളുമായി മൂന്നാം സ്ഥാനത്തും എത്തി. നോട്ടയ്ക്ക് 501 വോട്ടുകളാണ് ലഭിച്ചത്. എന്‍എസ് യുവിന്റെ അലിമുദ്ദീന് നോട്ടയ്ക്കും പിന്നില്‍ 222 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എഐഎസ്എഫിന്റെ മഹദി ഹസന് 214 വോട്ടുകള്‍ ലഭിച്ചു.


സെപ്തംബര്‍ എട്ട് വെള്ളിയാഴ്ചയായിരുന്നു ജെഎന്‍യുവില്‍ കൗണ്‍സില്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നത്. ഡെല്‍ഹിയിലെ മറ്റൊരു പ്രധാന സര്‍വ്വകലാശാലയായ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സെപ്തംബര്‍ 12 നാണ് തിരഞ്ഞെടുപ്പ്.

Tags : JNUSU 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ