General News

ഗുര്‍മിതിന്റെ ആശ്രമത്തില്‍ റെയ്ഡ് തുടരുന്നു, വനിതാഹോസ്റ്റലിലേക്ക് തുരങ്കം

Sun, Sep 10, 2017

Arabianewspaper 272
ഗുര്‍മിതിന്റെ ആശ്രമത്തില്‍ റെയ്ഡ് തുടരുന്നു, വനിതാഹോസ്റ്റലിലേക്ക് തുരങ്കം

ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹിമിന്റെ ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ പോലീസ് റെയ്ഡ് തുടരുന്നു. 800 ഏക്കറിലുള്ള ആശ്രമത്തിലെ ഒരോ കെട്ടിടങ്ങളും പോലീസ് അരിച്ചു പെറുക്കുകയാണ്.


വന്‍ സ്‌ഫോടക വസ്തു ശേഖരം ഗോഡൗണുകളില്‍ നിന്ന് കണ്ടെടുത്തു. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇയാളുടെ ആശ്രമം പോലീസ് വളഞ്ഞത്.


ഗുര്‍മിത് താമസിച്ചിരുന്ന ആഡംബര ഗുഹയില്‍ നിന്നും വനിതാ ഹോസ്റ്റലിലേക്ക് രഹസ്യ തുരങ്കം കണ്ടെത്തിയിരുന്നു.


ഇതിനൊപ്പം മറ്റൊരു തുരങ്കം അഞ്ചു കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കവും നിര്‍മാണ വഴിയിലാണ്. ഇത് ഇയാള്‍ക്ക് രക്ഷപ്പെടുന്നതിനു വേണ്ടിയാണെന്ന് കരുതുന്നു. മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നു ഇതിന്റെ നിര്‍മാണം.


85 പെട്ടിയിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ബോംബ് ഉണ്ടാക്കാനാണ് ഇതെന്നും അതല്ല ആഘോഷങ്ങള്‍ക്ക് പടക്കം നിര്‍മിക്കാനുള്ളതാണെന്നും വാദങ്ങളുണ്ട്.


പോലീസിനൊപ്പം സിആര്‍പിഎഫ് സഹായവും റെയ്ഡിനുണ്ട്. പോലീസിനു വേണ്ടി റെയ്ഡുകള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. ഗുര്‍മീതി റാം റഹിം സ്വന്തം സാമ്രാജ്യമാണ് ഇവിടെ പടുത്തുയര്‍ത്തിയിരുന്നതെന്നും ലൈംഗിക അടികമാളാക്കി സ്ത്രീകളെ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.


ഇതോടെ,. റാംറഹിമിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഗുര്‍മിതിന്റെ ഗുഹ ലൈംഗിക പീഡനങ്ങള്‍ക്കുള്ള രഹസ്യ അറയാണ്. ഇവിടെയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല,. ഹണി പ്രീത് സിംഗ് എന്ന വളര്‍ത്തു മകള്‍ യഥാര്‍ത്ഥ്യത്തിസല്‍ റാംറഹിമിന്റെ ഭാര്യയാണെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.


പഞ്ച നക്ഷത്ര സൗകര്യങ്ങളോടു കൂടിയ റിസോര്‍ട്ടാണ് ഇത്. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി, ഷോപ്പിംഗ് മാള്‍, സ്റ്റേഡിയം, സിനിമ തീയ്യറ്റര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്


ഇവിടുത്തെ ആശുപത്രിയില്‍ അവയവ കൈമാറ്റം അനുസ്യുതം നടന്നിരുന്നുവെന്ന് സംശയമുണ്ട്. വിത്തു കോശ ചികിത്സയും ഇവിടെ നടക്കുന്നതായി പോലീസിനു വിവരംലഭിച്ചിട്ടുണ്ട്.


ഗുര്‍മിതിന്റെ അറസ്റ്റിനു ശേഷം നടന്ന കലാപത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബ് പോലീസ് കമാന്‍ഡോ കരംജിത് സിംഗിനെ പട്യാലയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കലാപത്തിനായി പഞ്ചാബില്‍ നിന്ന് നിരവധി പേരെ ഹരിയാനയില്‍ എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ഒരു ദിവസം ആയിരം രൂപ നിരക്കിലാണ് ഇവര്‍ക്ക് കൂലി കൊടുത്തതെന്ന് ഇയാള്‍ സമ്മതിച്ചു. റാംറഹിമിന്റെ അനുയായികളെന്ന വ്യാജേനയാണ് ഇവര്‍ ആക്രമണം നടത്തിയത്.


എന്നാല്‍, റാംറഹിമിനെ ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയും ആശ്രമത്തിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയും ഇയാളുടെ അനുയായികള്‍ റാംറഹിമിന്റെ ചിത്രങ്ങളും മാലകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയാണ്. ദേര സച്ച സൗദ എന്ന അഞ്ചു കോടിയോളം വരുന്ന വിശ്വാസികളുടെ സംഘടന ആഴ്ചകള്‍ കൊണ്ട് തകര്‍ന്ന് തരിപ്പണമായെന്ന വിലയിരുത്തലാണ് പോലീസിനുള്ളത്.


രാജ്യാന്തര തലത്തിലുള്ള സംഘങ്ങളുമായി ദേരയ്ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുകയാണ്. പുതിയ തെളിവുകളും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ