General News

ഏഴു വയസുകാരന്റെ കൊലപാതകം, പീഡനം തടഞ്ഞതിനെ തുടര്‍ന്ന്

Sat, Sep 09, 2017

Arabianewspaper 320
ഏഴു വയസുകാരന്റെ കൊലപാതകം, പീഡനം തടഞ്ഞതിനെ തുടര്‍ന്ന്

ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌ക്‌ളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രുൂരമായി കഴുത്തറുത്ത് കൊന്നതിനു പിന്നില്‍ ലൈംഗീക പീഡനം തടഞ്ഞതാണെന്ന് തെളിഞ്ഞു,.


സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് സഹായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നനെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


അശോക് കുമാര്‍ എന്നു പേരുള്ളയാളെയാണ് പോലീിസ് പിടികൂുടിയത്. കുട്ടിയെ ടോയ്‌ലറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി ഒച്ചവെച്ചതോടെ കൊലപ്പെടുത്തി. കഴുത്ത് അറുക്കാന്‍ ഉപയോഗിച്ച കത്തിയും സമീപത്ത് നിന്ന് കണ്ടെത്തി.


കഴുത്തറത്ത നിലയില്‍ കാണുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഉടനെ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.


ബസ് ജീവനക്കാരും ഇതേ ടോയ്‌ലറ്റാണ് ഉപയോഗിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ താനും കുട്ടിയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ കടന്നു പിടിച്ചെന്നും ഒച്ചവെച്ചപ്പോള്‍ താനും ഭയന്നുവെന്നും കയ്യില്‍ കത്തി ഉണ്ടായിരുന്നതിനാല്‍ കഴുത്തില്‍ കുത്തിയെന്നുമാണ് ഇയാള്‍ പറയുന്നത്. രണ്ടു വട്ടം കുത്തുകയായിരുന്നു.


തുടര്‍ന്ന് താന്‍ ഓടിപ്പോയെന്നും പിന്നീട് ടീച്ചര്‍മാര്‍ക്കൊപ്പംം കുട്ടിയുമായി ആശുപത്രിയിലേക്ക് പോയി. സംഭവുമായി ബന്ധപ്പെട്ട് ആ സമയം ടോയ്‌ലറ്റിനു സമീപം കണ്ട പത്തു പേരെ പോലീസ് പിടികൂടിയിരുന്നു. അശോക് കുമാറും ഇവരൊടൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.


എട്ടുമാസം മുമ്പാണ് സ്‌കൂള്‍ ബസ് കണ്ടക്ടറായി ഇയാള്‍ എത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു, രാവിലെ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെയാണ് കുട്ടി ടോയ്‌ലറ്റില്‍ എത്തിയത്. കുട്ടികളും അദ്ധ്യാപകരും അസംബ്ലി ഹാളിലായിരുന്നു. എന്നാല്‍, കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ചെന്ന ഒരു അദ്ധ്യാപികയാണ് കുട്ടിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്. കുട്ടി അബോധാവസ്ഥയിലായിരുന്നു.


സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കുറ്റകരമായ അലംഭാവത്തിന് കേസ് എടുത്തിട്ടുണ്ട്. കുട്ടികളുടെ ടോയ്‌ലറ്റില്‍ മുതിര്‍ന്നവരും പ്രവേശിക്കുന്നത് സ്‌കുളുകളില്‍ വിലക്കണമെന്ന് ഡിസിപി നിര്‍ദ്ദേശം നല്‍കി.


 

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ