General News

അല്‍ഫോന്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണമൊരുക്കാന്‍ കേരള ബിജെപി

Sat, Sep 09, 2017

Arabianewspaper 345
അല്‍ഫോന്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണമൊരുക്കാന്‍ കേരള ബിജെപി

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേരള ബിജെപി ഘടകം വന്‍ സ്വീകരണമൊരുക്കുന്നു. സംസ്ഥാന നേതാക്കളെ അവഗണിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കിയത് പരക്കെ അമര്‍ഷം ഉണ്ടാക്കിയതായും കണ്ണന്താനത്തിന്റെ സത്യ പ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്ത പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷമോ ആളനക്കമോ ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.


എന്നാല്‍, ഒണാവധിയായതിനാല്‍ ഓഫീസിന് അവധിയായിരുന്നുവെന്ന വിശദീകരണമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. പരക്കെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംസ്ഥാനത്തുടനീളം ഗംഭീര സ്വീകരണം നല്‍കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.


കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേകരന്‍ ഉള്‍പ്പെടയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തും. എന്‍ഡിഎ ഘടക കക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, പിസി തോമസ് തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തും.


തുടര്‍ന്ന് എറണാകുളം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ മുവ്വാറ്റുപുഴയിലും കോട്ടയം ജില്ലാക്കമ്മറ്റിയുടേ നേതൃത്വത്തില്‍ നാഗമ്പാടത്തും സ്വീകരണം ഒരുക്കും. ഇവിടെ നിന്ന് റോഡ് ഷോ ആയി മന്ത്രിയുടെ ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടു പോകും,.


കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുക,ളിലും അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്‍കും. തിങ്കളാഴ്ച കണ്ണൂരിലും സ്വീകരണം നല്‍കും. 12 ന് ചൊവ്വാഴ്ച കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്യും.


15 ന് കാഞ്ഞിരപ്പള്ളി അതിരൂരപതയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും, ബിഷപ്പ് മാത്യ അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കുമ്മനം രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി എംഎം മണി., ആന്റോ ആന്റണി, എംഎല്‍എമാരായ പിജെ ജോസഫ്, എന്‍ ജയരാജ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും, പതിനഞ്ചിന് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലും സ്വീരകരണം നല്‍കും.


വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇത് മറികടക്കാന്‍ ഒരാഴ്ച നീളുന്ന സ്വീകരണ പരിപാടികള്‍ സംസ്ഥാന നേതൃത്വം ഒരുക്കുന്നത്. കേരളത്തില്‍ നിന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി റിച്ചാര്‍ഡ് ഹേയേയും സുരേഷ് ഗോപിയേയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും കേരള ഘടകവുമായി ആലോചിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.


വി മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയം ഉണ്ടായിരിന്നിട്ടും കേന്ദ്ര മന്ത്രി പദവിയിലേക്ക് പരിഗണിച്ചില്ലെന്ന് അണികള്‍ക്ക് അമര്‍ഷം ഉണ്ടെന്നും തങ്ങളെ പോലുള്ള അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ദേശീയ നേതൃത്വം പരിഗണന നല്‍കുന്നില്ലെന്നും അടുത്തിടെ മാത്രം മറ്റു പാര്‍ട്ടികളില്‍ നിന്നും വരുന്നവര്‍ക്ക് സ്ഥാന മാനങ്ങള്‍ വാരിക്കോരി കൊടുക്കുന്നതായും അണിക്കള്‍ക്കിടയില്‍ സംസാരമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി സ്ഥാനം ലഭിച്ചിട്ടും ഇവര്‍ക്ക് വലിയ ആഹ്‌ളാദമില്ലാത്തതെന്നും ആരോപണം ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ