General News

ബീഫ് സ്വന്തം രാജ്യത്ത് കഴിച്ചിട്ട് ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നോളുമെന്ന് കണ്ണന്താനം

Fri, Sep 08, 2017

Arabianewspaper 321
ബീഫ് സ്വന്തം രാജ്യത്ത് കഴിച്ചിട്ട് ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നോളുമെന്ന് കണ്ണന്താനം

രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഗേ3 സംരക്ഷണ അതിക്രമങ്ങളും ബീഫ് നിരോധനം ഉള്ളതിനാല്‍ വിദേശികളായ നിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ബുദ്ധി മുട്ട് ഉണ്ടാകില്ലെന്നും അവര്‍ സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരുമെന്നും പുതിയതായി ചുമതലയേറ്റ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.


മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഭക്ഷണ നിയമം നിലവിലെന്നും ബീഫ് നിരോധനം ഒരോ സംസ്ഥാനത്തിന്റെയും മുന്‍ഗണനയാണെന്നും കേരളത്തിലും ഗോവയിലും ബീഫ് കഴിക്കുന്നത് തുടരുമെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.


ഗോ സംരക്ഷണ അതിക്രമവും കര്‍ശന ബീഫ് നിരോധനവും ഇന്ത്യയുടെ ടൂറിസം വ്യവസയാത്തെ എങ്ങിനെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ച മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രിയുടെ മറുപടി. ഇന്ത്യയിലേക്ക് വരും മുമ്പ് വിദേശികള്‍ ബീഫ് കഴിച്ചിട്ട് വന്നുമോളുമെന്നും ഇതെല്ലാം ദുഷ്പ്രചരണങ്ങള്‍ മാത്രമാണെന്നും ബീഫ് നിരോധനം വര്‍ഷങ്ങളായി ഇന്ത്യയിലുള്ളതാണെന്നും ടൂറിസം വ്യവസായത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും ഭുവേേനശ്വറില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റേഴ്‌സിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ