General News

കോണ്‍ഗ്രസുമായി ബന്ധം - സിപിഎം പിബിയില്‍ തര്‍ക്കം

Thu, Sep 07, 2017

Arabianewspaper 401
കോണ്‍ഗ്രസുമായി ബന്ധം - സിപിഎം പിബിയില്‍ തര്‍ക്കം

രാജ്യത്ത് മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസുമായി കൂട്ടു ചേരാനും മുഖ്യശത്രു ബിജെപിയാണെന്ന് പ്രഖ്യാപിക്കാനും സിപിഎം തയ്യാറെടുക്കുന്നു.


പാര്‍ട്ടി പൊളിറ്റ് ബ്യുറോ യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയാണ് മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസിനെ തൊട്ടു കൂടെന്ന രാഷ്ട്രീയ നയത്തിന് മാറ്റം വരുത്തണമെന്നാണ് പിബിയില്‍ ചര്‍ച്ച. ചെയ്യുന്നത്.എന്നാല്‍., ബിജെപിയെ എതിരിടുന്നതിന് കോണ്‍ഗ്രസുമായി കൂട്ടു ചേരുക എന്ന നയം ആപത്താണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹൈദരബാദില്‍ അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. ഇതിനു മുമ്പ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് പൊതു ധാരണയുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.


ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ശത്രുവെന്നതിനാല്‍ അവിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നത്. ത്രിപുരയില്‍ ബിജെപിയാണ് സിപിഎമ്മിന് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍, കേരളത്തില്‍ ബിജെപിയെക്കാളും കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ ശത്രുപക്ഷത്തെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിശദീകരിച്ചു.


കോണ്‍ഗ്രസുമായി പരസ്യമായ സഖ്യം വേണ്ടെന്നും അതാത് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അടവു നയം എന്ന നിലയില്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് പൊതുവെ സമവായമായിരിക്കുന്നത്.


വിശാഖ പട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് മുഖ്യ ശത്രു കോണ്‍ഗ്രസാണെന്ന് സിപിഎം വിലയിരുത്തിയത്. എന്നാല്‍, രാജ്യത്ത് മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നയത്തിന് മാറ്റം വരുത്തണമെന്നാണ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്.

Tags : CPM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ