General News

ദിലീപിനെതിരെ ജയില്‍ ഡിജിപിക്ക് നല്‍കിയ പരാതി വ്യാജം

Thu, Sep 07, 2017

Arabianewspaper 608
ദിലീപിനെതിരെ ജയില്‍ ഡിജിപിക്ക് നല്‍കിയ പരാതി വ്യാജം

നടന്‍ ദിലീപിന് ജയില്‍ അധികൃതര്‍ സൗകര്യങ്ങളും മറ്റും ഒരുക്കുന്നുവെന്നും സന്ദര്‍ശകര്‍ക്ക് പരിധിയില്‍ കവിഞ്ഞ് അനുമതി നല്‍കുന്നതായും മറ്റും കാണിച്ച് ആലുവ സ്വദേശി ഗിരീഷിന്റേതായ പേരില്‍ ജയില്‍ ഡിജിപിക്ക് നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു,.


ആലുവ സ്വദേശി ടി ജി ഗീരിഷ് എന്നയാളുടെ പേരിലാണ് ജയില്‍ ഡിജിപിക്ക് പരാതി ലഭിച്ചത്. പേരും വിലാസവും എല്ലാം ശരിയായിരുന്നു എന്നാല്‍, നല്‍കിയ ഫോണ്‍ നമ്പര്‍ ഗിരീഷിന്റെ ബന്ധുവിന്റേതായിരുന്നു.


പരാതിയുടെ പകര്‍പ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് യഥാര്‍ത്ഥ ഗിരീഷുമായി സംസാരിക്കാന്‍ കഴിഞ്ഞത്.


താന്‍ ഇത്തരത്തില്‍ ഒരു പരാതി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും, തന്റെ പേര്‍ ദുരപയോഗപ്പെടുത്തി ആരോ വ്യാജ പരാതി നല്‍കിയെന്നുമാണ് ഇദ്ദേഹം പറയുന്നത്.


കഴിഞ്ഞ ഓഗസ്ത് അഞ്ചിനാണ് ദിലീപിന് ആലുവ സബ്ജയിലില്‍ സൗകര്യങ്ങള്‍ നല്‍കുന്നതായും രാവിലെ മുതല്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണ് ദിലീപെന്നും നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ കാണാനെത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.


സെലിബ്രിറ്റികള്‍ ജയിലില്‍ എത്തുന്നത് കേസ് അട്ടിമറിക്കാനാണെന്ന് പരാതി പറഞ്ഞിരുന്നത്. എന്നാല്‍, പരാതി നല്‍കിയിരിക്കുന്നത് വ്യാജമായാണെന്ന് തെളിഞ്ഞതോടെ പരാതിയില്‍ പേരുള്ള ഗിരീഷ് പോലാസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ