General News

തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ മുങ്ങി

Thu, Sep 07, 2017

Arabianewspaper 485
തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ മുങ്ങി

തിരുവനനന്തപുരത്ത് വ്യാഴാഴ്ച പെയ്ത മഴയില്‍ നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറി. ചിങ്ങമാസത്തിലെ ഓണാഘോഷം കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷതമായി കനത്ത മഴ ആരംഭിച്ചത്. മണിക്കൂറുകള്‍ നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിലെ റോഡുകള്‍ മുങ്ങി.


ജില്ലയിലെ നെയ്യാറ്റിന്‍കര. കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട് എന്നിവടങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു.


രാവിലെ പത്തിന് ആരംഭിച്ച മഴ ഉച്ചയോടെ ശക്തി കുറഞ്ഞെങ്കിലും ആകാശം ഇരുണ്ടാണ് കാണപ്പെടുന്നത്. ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേ കോട്ട എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ ഉണ്ടായി. വഞ്ചിയൂരിലും വെള്ളം കയറിയിട്ടുണ്ട്.


വഴിവക്കില്‍ പാര്‍ക്കു ചെയ്തിരുന്ന പല കാറുകളും വെള്ളത്തിനടയിലായി.

Tags : Rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ