General News

നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു, ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി

Thu, Sep 07, 2017

Arabianewspaper 514
നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു, ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി

ദിലീപിനു പുറമേ നാദിര്‍ഷായെയും പോലീസ് അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായെങ്കിലും നെഞ്ചു വേദനയും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതും മൂലം  ആശുപത്രിയിലാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പോലീസ് തന്നെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കുറ്റം സമ്മതിപ്പിക്കാനും മാപ്പു സാക്ഷിയാക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് നാദിര്‍ ഷാ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയിത്.


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ മുമ്പ് ദിലീപിനൊപ്പം ചോദ്യം ചെയ്തിരുന്നു. പിന്നീട് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും നാദിര്‍ഷായെ കേസുമായി ബന്ധപ്പെട്ടുത്തുന്ന യാതൊരു തെളിവും അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല.


ദിലീപിന്റെ വ്യാപാര പങ്കാളിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് നാദിര്‍ഷ. നേരത്തെ, പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ദിലീപിനെതിരെ മൊഴി നല്‍കി കേസില്‍ മാപ്പു സാക്ഷിയാകാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍. ഉറ്റസുഹൃത്തിനെ ഒറ്റിയിട്ട് ജീവിക്കണമെന്നില്ലെന്നും നാദിര്‍ഷ പറയുന്ന ശബ്ദരേഖയുടെ ക്ലിംപ്പിംഗ് അടുത്തിടെ വാട്‌സാപില്‍ വൈറലായിരുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ