General News

ഗൗരി ലങ്കേഷ് ; വിദ്വേഷ ടീറ്റുകള്‍ അപലപനീയം -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്

Thu, Sep 07, 2017

Arabianewspaper 499
ഗൗരി ലങ്കേഷ് ; വിദ്വേഷ ടീറ്റുകള്‍ അപലപനീയം -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്

ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ മരണത്തെ തുടര്‍ന്ന് ഇവരെ അപകീര്‍ത്തിപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്.


ഇത്തരം ട്വീറ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് ഐടി മന്ത്രി ആവശ്യപ്പെട്ടു,. പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന ചില അക്കൗണ്ടുകളില്‍ നിന്നും ഗൗരി ലങ്കേഷിനെതിരെ ട്വീറ്റുകകള്‍ വന്നിരുന്നു.


മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആശിഷ് മിശ്ര എന്നയാള്‍ നിരവധി വിദ്വേഷ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഐടി മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഉപദേഷ്ടാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആശിഷ് മിശ്ര ഗൗരി മാവോയിസ്റ്റ് അനുഭാവിയാണെന്നും ഇവരുടെ പ്രവര്‍ത്തികളുടെ സ്വാഭാവിക ഫലമാണ് മാവോയിസ്റ്റുകള്‍ നടത്തിയ കൊലയെന്നും ഇയാള്‍ ട്വീറ്റു ചെയ്യുന്നു.


ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇത്തരത്തിലുള്ള പ്രചരണങ്ങളെയും അപലപിക്കുന്നതായും പറഞ്ഞു. കൊലപാതകത്തെ ആഘോഷമാക്കി മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ