General News

പെരുമ്പാവൂരിുല്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Wed, Sep 06, 2017

Arabianewspaper 422
പെരുമ്പാവൂരിുല്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാര്‍്തഥി സംഗത്തിലെ മൂന്നു പേരാണ് മുങ്ങി മരിച്ചത്. ഇവര്‍ കളമശേരി സ്വാദേശികളാണ്. വിനായകന്‍, ശ്രാവണ്‍,. അഭിജിത്ത് എന്നിവരാണ് മരിച്ചത്.


അക്ഷയ് എന്ന വിദ്യാര്‍ത്ഥിയെ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തി. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലെ പാറമടയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ നിലയില്ലാത്ത സ്ഥലത്തേക്ക് മുങ്ങി താണു. നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്ത് രണ്ടു പേരെ പുറത്തെടുത്തുവെങ്കിലും ഇവര്‍ മരിച്ചിരുന്നു. മൂന്നാമത്തയാള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ മുങ്ങിത്തപ്പിയെങ്കിലും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് മൃതദേഹം ലഭിച്ചത്.


പ്രകൃതി മനോഹരമായ ഇവിടെ നീന്തുന്നത് അപകടകരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പെരുമ്പാവൂരിനടുത്ത് പാനിയേലി പോരില്‍ അടുത്തിടെ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍ പെ്ട്ടിരുന്നു.


 

Tags : drown 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ