General News

പിണറായി കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി

Wed, Sep 06, 2017

Arabianewspaper 545
പിണറായി കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും ഡെല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.


ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനം കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു.


തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് പിണറായി വിജയനാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്ന് പിണറായിയും പറഞ്ഞു.,


സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡെല്‍ഹിയിലെത്തിയത്. നേരത്തെ, കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ഉടനെ മുഖ്യമന്ത്രി പിണറായി കണ്ണന്താനത്ത്ിന് ആശംശകള്‍ നേര്‍ന്നിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ