General News

വളര്‍ച്ചാ നിരക്ക് 6.7 ല്‍ എത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

Wed, Sep 06, 2017

Arabianewspaper 541
വളര്‍ച്ചാ നിരക്ക് 6.7 ല്‍ എത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ല്‍ എത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും ചരക്കു സേവന നികുതി നടപ്പിലാക്കിയതിന്റെ തടസങ്ങള്‍ മാറുന്നതോടെ വളര്‍ച്ചയ്ക്ക് വേഗം കൂടുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി.


ജിഎസ്ടി ട്രാക്കിലാകുന്നതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഉത്പാദന മേഖലയിലെ ക്രയവിക്രിയങ്ങളെ ജിഎസ്ടി നടപ്പിലാക്കിയത് സാരമായി ബാധിച്ചു. എന്നാല്‍, ഈ പ്രതിഭാസം പൊതുവെയുണ്ടായ വളര്‍ച്ചാ മുരടിപ്പ് അല്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.


മാര്‍ച്ച് 2018 ഓടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 എത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ, 2017 ല്‍ 7.6 ഉം 2018 ല്‍ 8 ശതമാനമാകുമെന്നാണ് കണക്കൂ കൂട്ടിയിരുന്നത്.


 


Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ