General News

മ്യാന്‍മറിലെ ആക്രമണങ്ങളില്‍ ഉത്കണ്ഠ- മോഡി

Wed, Sep 06, 2017

Arabianewspaper 590
മ്യാന്‍മറിലെ ആക്രമണങ്ങളില്‍ ഉത്കണ്ഠ- മോഡി

മ്യാന്‍മറില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും രഖിന്‍ സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മ്്യാന്‍മറിലെത്തിയ മോഡി പ്രസിഡന്റ് യു ഹിതിന്‍ ക്യവും സ്റ്റേറ്റ് കൗണ്‍സലര്‍ ആംഗ് സാന്‍ സു കി എന്നിവരുമായി മോഡി ചര്‍ച്ച നടത്തി.


റൊഹിഗ്യന്‍ വംശീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോഡി മ്യാന്‍മറില്‍ എത്തിയത്. ഈ വിഷയം, മോഡി ചര്‍ച്ചയില്‍ ഉന്നയിച്ചു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലുള്ള ആശങ്ക മോഡി പങ്കുവെച്ചു,.


അതേസമയം, മ്യാന്‍മറില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വീസ ഓണ്‍ അറൈവല്‍ അനുവദിക്കുമെന്നും ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന നാല്‍പത് മ്യാന്‍മര്‍ പൗരന്‍മാരെ കൈമാറുമെന്നും മോഡി പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മോഡി ഇന്നുമടങ്ങും.


 


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ