General News

ചതുപ്പില്‍ അകപ്പെട്ട ആനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

Tue, Sep 05, 2017

Arabianewspaper 461
ചതുപ്പില്‍ അകപ്പെട്ട ആനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ലോറിയില്‍ നിന്നും ഇറങ്ങിയോടിയ ആന ചതുപ്പില്‍ പെട്ടപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തുറവൂരില്‍ വെച്ചാണ് ആന ഇടഞ്ഞോടിയത്.


പാടത്തിനു സമീപം ചെളി നിറഞ്ഞ പ്രദേശത്ത് എത്തിയ ആന ഇവിടെ അകപ്പെടുകയായിരുന്നു. ആന അകപ്പെട്ട സ്ഥലത്തേക്ക് ജെസിബി, ക്രയിന്‍ എന്നിവ കൊണ്ടു വരാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിലെ മുല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയെ വിരണ്ടോടിയത്. തൃക്കാക്കരയിലെ ഓണഘോഷം കഴിഞ്ഞ് തിരികെ ആനയെ കൊണ്ടുവരുന്നതിനിടെയാണ് സംഭവം.


ലോറിയില്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ഇതിനിടെ വിരണ്ട ആന ലോറിയിലെ മുള വേലി തകര്‍ത്ത് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു കിലോമീറ്റര്‍ റോഡിലൂടെ ഓടിയ ആന ഓട്ടോ റിക്ഷയും മതിലും തകര്‍ത്തിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തുടര്‍ന്ന് രാവിലെയാണ് പാപ്പാന്‍മാര്‍ അനന്തന്‍കരി പാടശേഖരത്തില്‍ ആനയെ കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു ആന.


ചതുപ്പില്‍ അകപ്പെട്ട ആനയെ കപ്പിയും കയറും ഒക്കെ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. വെറ്റിനറി ഡോക്ടറെത്തി ആനയ്ക്ക് ഗ്ലൂക്കോസും മറ്റും നല്‍കി. പത്തു മണിക്കൂര്‍ കഴിഞ്ഞതോടെ ആന തളര്‍ന്ന് അവശനായ നിലയിലായി.


പതിനാറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്.
ചതുപ്പില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് പരിചയമോ പരിശീലനമോ ലഭിക്കാത്തവരാണ് ആനയെ രക്ഷപ്പെടുത്തുന്നത്. ഇതു മൂലമാണ് ആനയെ രക്ഷപ്പെടുത്തത് വൈകിയത്. ചതുപ്പു നിലത്ത് മണ്ണും ചെളിയും കൂടുതലായതിനാലാണ് മനുഷ്യരും മൃഗങ്ങളും അകപ്പെടുന്നത്. ഇവിടെ ചെളി നിറഞ്ഞ ഭാഗത്തേക്ക് വെള്ളം പമ്പു ചെയ്ത് മണ്ണു ലൂസാക്കി മാറ്റി വേണം രക്ഷപ്രവര്‍ത്തനം നടത്തേണ്ടത്. ഇതിനായി ഹൈഡ്രോളിക് പമ്പു വേണം. എന്നാല്‍,കേരളത്തിലെ ഫയര്‍ ഫോഴ്‌സിന് ഈ സംവിധാനങ്ങളില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.


ഇപ്പോള്‍ ആന അകപ്പെട്ട ഇവിടെ നാളെ മനുഷ്യരും അകപ്പെടാമെന്നും മുന്‍കരുതല്‍ വേണമെന്നും നാട്ടുകാര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ