General News

നോട്ടു നിരോധനം: പാര്‍ലമെന്ററി സമിതിയുടെ ചോദ്യത്തിന് വിവരമില്ലെന്ന് ആര്‍ബിഐ മറുപടി

Tue, Sep 05, 2017

Arabianewspaper 459
നോട്ടു നിരോധനം: പാര്‍ലമെന്ററി സമിതിയുടെ ചോദ്യത്തിന് വിവരമില്ലെന്ന് ആര്‍ബിഐ മറുപടി

നോട്ടു നിരോധനത്തെ തുടര്‍ന്ന് എത്ര കള്ളപ്പണം പിടികൂടിയെന്ന പാര്‍ലമെന്ററി കാര്യ സമിതിയുടെ ചോദ്യത്തിന് വിവരം ലഭ്യമല്ലെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി. നോട്ടു നിരോധനത്തിലൂടെ എത്ര കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന പാര്‍ലമെന്ററികാര്യ സമിതി എഴുതി തയ്യാറാക്കി നല്‍കി.യ ചോദ്യവലിക്കാണ് വിവരം ഇതുവരെ ലഭ്യമല്ലെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്.


കള്ളപ്പണം എത്ര വെളിപ്പിക്കപ്പെട്ടു എന്ന ചോദ്യത്തിനും കണക്ക് ലഭ്യമായിട്ടില്ലെന്ന മറുപടിയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്.


നിരോധിച്ച ആയിരം നോട്ടുകളില്‍ ഒരു ശതമാനം ഒഴികെ ബാക്കിയെല്ലാം തിരിച്ചു വന്നതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.15.28 ലക്ഷം കോടിയുടെ അസാധു നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്.


ബാങ്കുകളില്‍ എത്തിയ നോട്ടുകള്‍ എല്ലാം നിയമസാധുതയുള്ളവയാണെന്ന് പറയനാകില്ല. ഉറവിടം ചോദിക്കാതെയും പാന്‍ രേഖകളില്ലാതെയും കോടികളുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ചിലര്‍ ബാങ്കുദ്യോഗസ്ഥരുടെ പിന്തുണയോടെ പണം നിക്ഷേപിച്ചു. കടലാസ് കമ്പനികളുടെ അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ പരിശോധനയ്ക്ക് കുടുതല്‍ സമയം അനിവാര്യമാണെന്നും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു. ആദായ നികുതി രേഖകളില്‍ പെടാത്ത 1.76 ലക്ഷം കോടി രൂപയുടെ അസാധാരണ നിക്ഷേപം ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക് പറയുന്നു.


ആദായ നികുതി അടയ്ക്കാത്തവരുടെ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ എത്തിയിരുന്നു. ഇവര്‍ക്ക് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കണക്കുകള്‍ ഒത്തു നോക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ സൂക്ഷ്മ പരിശോധന നടത്തി വരികയാണെന്നും രണ്ട് ഷിഫ്ടുകളായി ആധുനിക യന്ത്രങ്ങളോടെ സഹായ.ത്തോടെയാണ് ഇത് നടക്കുന്നതെന്നും റിസര്‍വ് ബാങ്ക് പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ