General News

ഇന്ത്യയുമായുള്ള ബന്ധം ആരോഗ്യകരം, സ്ഥിരതയുള്ളത് -ചൈന

Tue, Sep 05, 2017

Arabianewspaper 662
ഇന്ത്യയുമായുള്ള ബന്ധം ആരോഗ്യകരം, സ്ഥിരതയുള്ളത് -ചൈന

എഴുപതു ദിവസം നീണ്ട ദോക് ലാം സംഘര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും ബ്രിക്‌സ് ഉച്ചകോടിക്കിടെ ഉഭയ കക്ഷി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിപിംഗും രാവിലെ നടത്തിയ ചര്‍ച്ചയില്‍ എന്തൊക്കെ വിഷയമായെന്ന് പുറത്തു വന്നിട്ടില്ല.


എന്നാല്‍. ഇന്ത്യയുമായി ചൈനയ്ക്കുള്ള ബന്ധം ആരോഗ്യപരവും സ്ഥിരതയുള്ളതുമാണെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.


ദോക് ലാം അതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് എടുത്തിരുന്നു. ഇന്ത്യന്‍ സൈന്യം പിന്‍മാറണമെന്ന ചൈനീസ് ആവശ്യം ഇന്ത്യ തള്ളിക്കളഞ്ഞു,. തുടര്‍ന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ മോഡി പങ്കെടുക്കില്ലെന്ന സൂചന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി അറിയിച്ചു. ഇതോടെയാണ് ചൈന അയഞ്ഞത്. ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.


1954 ലെ പഞ്ചശീല തത്വങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് പ്രസിഡന്റ് ഷീംജിംപിംഗ് പ്രധാനമന്ത്രി മോഡിയെ അറിയിച്ചു,.


ജൂണില്‍ ഷംഗായി കോപറേഷന്‍ ഉച്ചകോടിക്കിടെ അസ്താനയിലും ജൂലൈയില്‍ ജി 20 ഉച്ചകോടിക്കിടെയും മോഡിയും ഷി ജിന്‍പിഗും ചര്‍ച്ച നടത്തിയ ശേഷം നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്. ദോക് ലാം സംഘര്‍ഷം ചൈനയുടെ വല്യേട്ടന്‍ സ്ഥാനത്തിന് തിരിച്ചടിയായിരുന്നു. ഇന്ത്യ പതിവിലും ശക്തി കാണിച്ച് ചൈനയ്‌ക്കെതിരെ നിലകൊണ്ടത് യുഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചൈന കരുതുന്നു.


ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന എതിര്‍പ്പുകള്‍ക്കിടെ ജപ്പാനുമായി ചേര്‍ന്ന് ഏഷ്യ -ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിക്കു രൂപം നല്‍കിയതും ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.


പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയുടെ നിലപാടും, പാക് ഭീകര സംഘടനകളെ പരോക്ഷമായി പിന്തുണച്ച് ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്ന ഹീനമായ നടപടിയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി മോഡി ബ്രിക്‌സ് ഉച്ചകോടിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ നിലപാടുകളോട് ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ച ചൈനയ്ക്ക് മറ്റ് നാലു അംഗ രാജ്യങ്ങളുടേയും നിരീക്ഷകരായി എത്തിയ മെക്‌സികോ, ഈജിപിത് തുടങ്ങിയ രാജ്യങ്ങളുടേയും ശക്തമായ പിന്തുണയെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നു.


പാക്കിസ്ഥാനേയും തീവ്രവാദത്തേയും കുറിച്ച് യാതൊന്നും ബ്രിക്‌സില്‍ ഉന്നയിക്കരുതെന്ന് ചൈന നേരത്തെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ നീക്കം വിജയിക്കുകുയും പാക്കിസ്ഥാനേയും ഭീകര സംഘടനകള്‍ക്കെതിരേയും ചരിത്രത്തില്‍ ആദ്യമായി ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രമേയം പാസാക്കുകുയും ചെയ്യുകയായിരുന്നു.


ആണവ വിതരണ ഗ്രൂപ്പിലേയും യുഎന്‍ സുരക്ഷാ കൗണ്‍സിലിലെയും ഇന്ത്യയുടെ അംഗത്വം ജെയ്‌ഷെ മുഹമദ് എന്ന ഭീകര സംഘടനയുടെ തലവന്‍ മസുദ് അസറിനെ ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിക്കുക തുടങ്ങിയ വിഷയത്തില്‍ ചൈനയുടെ ശക്തമായ എതിര്‍പ്പു തുടരുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും കുടിക്കാഴ്ച നടത്തിയത്.


ബ്രിക്‌സില്‍ പാക്കിസ്ഥാനെതിരെ നേടിയെ വിജയം പോലെ മറ്റു വിഷയങ്ങളിലും ചൈനയെ വരുതിയിലെത്തിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നയതന്ത്ര വിജയമായി ഇത് കണക്കാക്കപ്പെടും,

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ