OMG News

17 കാരി തടാകത്തിലേക്ക് ചാടി, കൈയ്യില്‍ ബ്ലുവെയില്‍ ചിത്രം

Tue, Sep 05, 2017

Arabianewspaper 1627
17 കാരി തടാകത്തിലേക്ക് ചാടി, കൈയ്യില്‍ ബ്ലുവെയില്‍ ചിത്രം

രാജസ്ഥാനിലെ ജോധ്പൂരില്‍ പതിനേഴു കാരി തടാകത്തിലേക്ക് ചാടി. വെള്ളത്തില്‍ വീണ് കൈകാലിട്ട് അടിക്കുന്ന കൗമാരക്കാരിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു. പെണ്‍കുട്ടിയുടെ കൈയ്യില്‍ ബ്ലുവെയില്‍ കോമ്പസ് ഉപയോഗിച്ച് കോറിയിട്ടിരുന്നു.


സ്‌കൂട്ടറുമായി തടാകത്തിനു വട്ടം ചുറ്റിയ പെണ്‍കുട്ടി. പിന്നീട് സ്‌കൂട്ടര്‍ നിര്‍ത്തി തടാകത്തിലേക്ക് ചാടുകയായിരുന്നു. രാത്രി പതിനൊന്നോടെയാണ് സംഭവം.


ബിഎസ്എഫ് ഉജ്യോഗസ്ഥന്റെ മകളായ പെണ്‍കുട്ടി തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങി പോയതായാണ് സൂചന. ഉടനെ വരാമെന്ന് പറഞ്ഞു പോയ മകളെ കാണാതെ രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു.


എന്തിനാണ് വെള്ളത്തില്‍ ചാടിയതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഒരു കാര്യം ചെയ്തു തീര്‍ക്കണമെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് കൈത്തണ്ടയില്‍ നീല തിമിംഗലത്തിന്റെ ചിത്രം കോറിയിട്ടത് കണ്ടത്.


ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ ഉത്തരമാണ് പെണ്‍കുട്ടി നല്‍കുന്നത്. രഹസ്യമാണ് പങ്കുവെയ്ക്കാനാകില്ലെന്നും പെണ്‍കുട്ടി മാതാപിതാക്കളോടും പോലീസിനോടും പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്ന് പലതും ഇതിനകം ഡിലീറ്റ് ചെയ്തിരുന്നു.


മൊബൈല്‍ ഫോണ്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലും ബ്ലുവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് ഇത്തരം സാഹസിക കൃത്യങ്ങള്‍ അരങ്ങേറുന്നുണ്ട്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചിലരാണ് കൗമാരക്കാരെ വലയില്‍ വീഴ്ത്തി ബ്ലാക് മെയില്‍ ചെയ്യുന്നത്.

Tags : Blue Whale 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ