General News

ക്യത്യതയുടെ കാര്യത്തിലും അല്‍ഫോന്‍സ് കടുകട്ടി

Mon, Sep 04, 2017

Arabianewspaper 307
ക്യത്യതയുടെ കാര്യത്തിലും അല്‍ഫോന്‍സ് കടുകട്ടി

ടൂറിസം മന്ത്രാലയത്തില്‍ ചുമതലയേല്‍ക്കാനെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് പുതിയ കസേരയില്‍ ഇരിക്കാന്‍ ഒരു മണിക്കൂര് കാത്തുനില്‍ക്കേണ്ടി വന്നു. വകുപ്പു മന്ത്രിയായിരുന്ന മഹേഷ് ശര്‍മ എത്തി ചുമതല ഔദ്യോഗികമായി കൈമാറാനായിരുന്നു ഈ കാത്തിരിപ്പ്.


ഓഫീസിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അല്‍ഫോന്‍സ് കണ്ണന്താനം എത്തിയ ഉടനെ അധികാരമേല്‍ക്കുന്ന ചിത്രങ്ങള്‍ക്കായി അദ്ദേഹത്തെ നിര്‍ബന്ധിച്ചു,. കസേരയില്‍ ഇരിക്കണമെങ്കില്‍ മഹേഷ് ശര്‍മ വന്ന് അധികാരം ഔദ്യോഗികമായി കൈമാറണമെന്ന കര്‍ക്കശമായ നിലപാട് കണ്ണന്താനം ആവര്‍ത്തിച്ചു,


തുടര്‍ന്ന് ഒരു മണിക്കൂറു കഴിഞ്ഞ് മഹേഷ് ശര്‍മ എത്തി. താന്‍ പുതിയതായി ചുമതലയേറ്റ പരിസ്ഥിതി-വനം വകുപ്പിന്റെ ചുമതല ഡോ ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും സ്വീകരിച്ച ശേഷമാണ് ഇവിടെ എത്തിയതെന്നും കാത്തു നിര്‍ത്തേണ്ടിവന്നതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.


തുടര്‍ന്ന് അധികാര കൈമാറ്റം നടന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തിനും അപ്പുറം രാജ്യത്തിന് പോകാന്‍ കഴിയുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. മഹേഷ് ശര്‍മ തന്റെ അടുത്ത സുഹൃത്താണെന്നും ടൂറിസം വകുപ്പില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയതെന്നും പ്രധാനപ്പെട്ട പരിസ്ഥിതി വനം വകുപ്പിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചാണ് അദ്ദേഗം പോകുന്നതെന്നും കണ്ണന്താനം പറഞ്ഞു.


മുപ്പതു വര്‍ഷമായി തന്റെ അയല്‍ക്കാരനും കുടുംബ സുഹുത്തുമാണ് കണ്ണന്താനമെന്നും ബൊക്കെയില്‍ നിന്ന് ഒരു പുഷ്പത്തെ എന്ന പോലെയാണ് കണ്ണന്താനത്തെ മോഡി തിരഞ്ഞെടുത്തത്. അഴിമതി വിരുദ്ധ പ്രതിച്ഛായയും കര്‍ത്തവ്യബോധവുമാണ് അല്‍ഫോന്‍സിന്റെ ട്രേഡ് മാര്‍ക്കെന്നും ഇതാണ് അദ്ദേഹത്തിന് തുണയായതെന്നും മഹേഷ് ശര്‍മ പറഞ്ഞു.


ആഗോളതലത്തില്‍ ടൂറിസത്തിന്റെ വളര്‍ച്ച അഞ്ചു ശതമാനമാണ് എന്നാല്‍, ഇന്ത്യയില്‍ ഇത് 17 ശതമാനവും അല്‍ഫോന്‍സിന്റെ മികവില്‍ ഇന്ത്യന്‍ ടൂറിസം മേഖല ഇതിലും വളര്‍ച്ച നേടുമെന്നും മഹേഷ് ശര്‍മ പറഞ്ഞു,

Tags : K J Alphons 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ