General News

പതിനായിരക്കണക്കിനു റൊഹിന്‍ഗ്യകളുടെ കൂട്ടപ്പലായനം

Mon, Sep 04, 2017

Arabianewspaper 723
പതിനായിരക്കണക്കിനു റൊഹിന്‍ഗ്യകളുടെ കൂട്ടപ്പലായനം

വംശനിര്‍മ്മാര്‍ജ്ജനത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടപ്പലായനം നടത്തുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ മനുഷ്യത്യരഹിതമായ നടപടികളാണ് സൈനികരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ബംഗ്ലാദേശിലേക്കും സമീപ രാജ്യങ്ങളിലേക്കു റൊഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുകയാണ്.


ഒ3ഗസ്ത് 25 മുതല്‍ തുടരുന്ന പലായനത്തിനിടെ ഏകദേശം നാന്നൂറോളം അഭായര്‍ത്ഥികള്‍ മരണമടഞ്ഞതായി യുഎന്‍ പറയുന്നു. മുപ്പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ മ്യാന്‍മര്‍ മലനിരകളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തീവ്രവാദികളാണെന്നാണ് മ്യാന്‍മര്‍സൈന്യത്തിന്റെ അവകാശവാദം.


എഴുപതിനായിരത്തോളം റൊഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് ഇതുവരെ മ്യാന്‍മര്‍ വിട്ടത്. സൈനികരുടെ വെടിവെപ്പില്‍ പരിക്കേറ്റവരും ഇവരില്‍ ഉള്‍പ്പെടും. വംശീയ ന്യൂനപക്ഷമായ റൊഹിന്‍ഗ്യകളെ മ്യാന്‍മരില്‍ നിന്ന് തുരത്തുകയാണ്. റൊഹിന്‍ഗ്യന്‍ മുസ്സീങ്ങള്‍ക്കൊപ്പം ഹിന്ദുക്കളും പലായനം ചെയ്യപ്പെടുന്നുണ്ട്. അഞ്ഞൂറോളം ഹിന്ദുക്കളും ബംഗ്ലാദേശില്‍ എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 


മ്യാന്‍മര്‍ സൈന്യത്തിന് എതിരെ റൊഹിഗ്യന്‍ സാല്‍വേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സൈന്യം ശക്തമായ തിരിച്ചടി നടത്തുകയായിരുന്നു. മിലിട്ടന്‍സിക്കെതിരെ നടന്ന പ്രത്യാക്രമണം എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നതെങ്കിലും സാധാരണക്കാരയാ ഗ്രാമീണരെ കൂട്ടക്കുരുതി നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നോബല്‍സമാധാന സമ്മാന ജേതാവായ ആംഗ് സാന്‍ സു ചി യുടെ ഭരണകൂടം നടത്തുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ സൈനിക നടപടി നിര്‍ത്തിവെയ്ക്കണമെന്നാണ് ലോക നേതാക്കള്‍ ആവശ്യപ്പെടുന്നത്. 


റൊഹിഗ്യന്‍ അഭയാര്‍ത്ഥികളില്‍ ഭുരിഭാഗവും ഇന്തോ-ആര്യന്‍ വേരുകളുള്ളവരാണ്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് ഇവര്‍ ഇന്ത്യയില്‍ നിന്നും ബര്‍മയിലേക്ക് കുടിയേറിയവരാണ്. ഇവരില്‍ പലരും ഇസ്ലാം മതം സ്വീകരിച്ചു.


എന്നാല്‍, മ്യാന്‍മറിലെ നിയമപ്രകാരം ഇവര്‍ക്ക് പൗരത്വം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരായി ഇവര്‍ തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി ഇവര്‍ പലപ്പോഴും കൂട്ടപ്പാലയനം ചെയ്യുകയായിരുന്നു. 


ഇന്ത്യയില്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം റൊഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ട്. അടുത്തിടെ ഇവരെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ