General News

ഇന്ത്യയുടെ നിലപാടിന് വിജയം, ബ്രിക്‌സില്‍ പാക്കിസ്ഥാനെതിരെ പ്രമേയം

Mon, Sep 04, 2017

Arabianewspaper 406
ഇന്ത്യയുടെ നിലപാടിന് വിജയം, ബ്രിക്‌സില്‍ പാക്കിസ്ഥാനെതിരെ പ്രമേയം

പാക്കിസ്ഥാനെ ഭീകരവാദവുമായി ബന്ധപ്പെട്ട് വിമര്‍ശിക്കരുതെന്ന ചൈനയുടെ നിബന്ധന ബ്രിക്‌സ് ഉച്ചകോടി തള്ളി. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെ പേരെടുത്ത് വിമര്‍ശിക്കുന്ന പ്രമേയത്തിന് ഒടുവില്‍ ചൈനയും സമ്മതം മൂളുകയായിരുന്നു.


താലിബാന്‍, ജമ്മു കാശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ജെയ്‌ഷെ മുഹമദ്, അല്‍ഖ്വയ്ദ, ഹഖാനി നെറ്റ് വര്‍ക് എന്നീ സംഘടനകള്‍ക്കെതിരെയാണ് പ്രമേയം.


സാമ്പത്തിക-വാണിജ്യ സഹകരണവും മറ്റും ചര്‍ച്ച ചെയ്യുന്ന ബ്രിക്‌സില്‍ ഭീകരവാദം വിഷയമാകുന്നത്. പാക്കിസ്ഥാനെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിക്കുന്ന പ്രമേയമാണ് ബ്രിക്‌സില്‍ പാസായത്.


സിയമെനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ആതിഥേയരായ ചൈനയെ കുടാതെ അംഗരാജ്യങ്ങളായ റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവരും അതിഥികളും നിരീക്ഷകരുമായി ഈജിപ്ത്, തായ്‌ലാന്‍ഡ്, തജികിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.


ബ്രിക്‌സില്‍ പാക്കിസ്ഥാനെയും ഭീകരതേയും പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ചൈന നേരത്തെ, ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ ഈ നിലപാട് തള്ളിയാണ് മറ്റ് അംഗരാജ്യങ്ങള്‍ ഇന്ത്യയുടെ പക്ഷം ചേര്‍ന്ന് പാക് ഭീകര സംഘടനകളെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.


ജെയ്‌ഷെ മുഹമദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്‍ നടത്തിയ നീക്കത്തെ ചൈന എതിര്‍ത്തു വരികയാണ്. ബ്രിക്‌സിലെ തിരിച്ചടി ചൈനയ്ക്ക് നിലപാടു മാറ്റാന്‍ പ്രേരണയാകുമെന്നാണ് സൂചനകള്‍,.

Tags : BRICS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ