General News

ചൈനയ്ക്ക് ബദല്‍, ഇന്ത്യ-ജപ്പാന്‍ ഇടനാഴി : പ്രഖ്യാപനം ഈ മാസം

Mon, Sep 04, 2017

Arabianewspaper 568
ചൈനയ്ക്ക് ബദല്‍,  ഇന്ത്യ-ജപ്പാന്‍ ഇടനാഴി : പ്രഖ്യാപനം ഈ മാസം

ജപ്പാനും ഇന്ത്യയും കൈകോര്‍ത്ത് ഏഷ്യ-ആഫ്രിക്ക വ്യവസായ ഇടനാഴിക്ക് രൂപംനല്‍കുന്നു. ഏഷ്യ ആഫ്രിക്ക ഗ്രോത്ത് കൊറിഡോര്‍ അഥവാ എഎജിസി എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഇരു രാജ്യങ്ങളും രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു.


ആഫ്രിക്കയിലെ വലിയ വിപണി ലക്ഷ്യമിട്ട് ഇന്ത്യ, ജപ്പാന്‍ ഉത്പന്നങ്ങള്‍ക്ക് വില്‍പന സാധ്യത കണ്ടെത്തുകയെന്നതും ഇതൊടൊപ്പം ആഫ്രിക്കയുടെ വികസനം മുന്നില്‍ കണ്ട് അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


അതേസമയം, ഈ പദ്ധതിയോട് എതിര്‍പ്പുമായി ചൈന രംഗത്ത് വന്നിട്ടുണ്ട്. ജപ്പാനുമായുള്ള സഹകരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇക്കാര്യം ഇന്ത്യയോട് ഔദ്യോഗികമായി പ്രസിഡന്റ് ഷി ജിന്‍പിംഗ് ആവശ്യപ്പെടും. ഇന്ത്യയുടെ പദ്ധതി ചൈനയുടെ വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുമായി സംയോജിപ്പിക്കാനും ജപ്പാനെ അകറ്റി നിര്‍ത്താനുമുള്ള നിര്‍ദ്ദേശമാണ് ചൈന മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യ-ജപ്പാന്‍ പദ്ധതിയെ ആദ്യം സ്വാഗതം ചെയ്ത ചൈന പിന്നീട് നിലപാടു മാറ്റുകയും ചൈനയുടെ പദ്ധതിയെ തുരങ്കം വെയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.


ഇന്ത്യ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സെപ്തംബര്‍ പകുതിയോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കരാര്‍ ഒപ്പിടാനാരിക്കുകയാണ്.


ചൈനയുടെ നേതൃത്വത്തിലുള്ള വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ( ഒബിഒആര്‍) പദ്ധതിക്ക് ബദലാണ് ഇത്. ഇതുവരെ ആരും തിരിഞ്ഞു നോക്കാത്ത ആഫ്രിക്ക എന്ന ഭുഖണ്ഡത്തെ പരമാവധി ഉപയോഗപ്പെടുത്തി പുതിയ വിപണി കണ്ടെത്തുകയാണ് ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം,


യൂറോപ്യന്‍ യൂണിയന്‍ പോലെ സംഘടിതമല്ലാത്ത സമ്പദ് വ്യവസ്ഥയാണ് ആഫ്രിക്കയെ മികച്ച വ്യാപാര കേന്ദ്രമായി കാണാന്‍ പ്രേരിപ്പിക്കുന്നത്. സെപ്തംബര്‍ പതിമൂന്നിന് ആരംഭിക്കുന്ന മൂന്നു ദിന ഉച്ചകോടിയില്‍ ഇന്ത്യയും ജപ്പാനും ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.


ഏഷ്യയിലും ആഫ്രിക്കയിലും ചൈനയുടെ ആധിപത്യം തടയുക എന്ന ഗുഡലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സുതാര്യത,.സമത്വം, തുറന്ന സമീപനം, സദ്ഭരണം, നിയമവാഴ്ച തുടങ്ങിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ് പദ്ധതിയെന്ന് വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞു.


പദ്ധതിക്ക് ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കും ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്. ചൈനയുടെ ഇടനാഴിക്കെതിരെ ഇന്ത്യ-ജപ്പാന്‍ പദ്ധതി എന്ന ആശയം രൂപപ്പെട്ടത്. കഴിഞ്ഞ മെയിലാണ്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ മെയില്‍ നടന്ന ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്റെ സഹായത്തോടെ നയരൂപ രേഖ സമര്‍പ്പിച്ചത് ഇന്ത്യയുടേയും ജപ്പാന്റേയും ശത്രുതാപരമായ സമീപനമായാണ് ചൈന ഇതിനെ കാണുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ