General News

കോഹ് ലിയുടെ സെഞ്ച്വുറിയില്‍ ഇന്ത്യ പരമ്പര തൂത്തുവാരി

Mon, Sep 04, 2017

Arabianewspaper 398
കോഹ് ലിയുടെ സെഞ്ച്വുറിയില്‍ ഇന്ത്യ പരമ്പര തൂത്തുവാരി

നായകന്‍ വിരാട് കോഹ് ലി ( 110 നോട്ടൗട്ട്) ഏകദിനത്തില്‍ നേടിയ മുപ്പാതാം സെഞ്ച്വുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ലങ്കയ്‌ക്കെതിരായ അഞ്ചു മത്സര പരമ്പര തൂത്തുവാരി. ഒരു മത്സരം പോലും പരാജയപ്പെടാതെയുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും മികവു കാട്ടി.


239 റണ്‍സ് വിജയ ലക്ഷ്യം 46.3 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറി കടന്നു.


നേരത്തെ, ഭുവനേശ്വര്‍ കുമാര്‍ നേടിയ അഞ്ചു വിക്കറ്റ് പ്രകടനമാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.


പിന്നീട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കോഹ് ലിയുടെ മികവാര്‍ന്ന ബാറ്റിംഗും തുണയായി. കേദാര്‍ ജാദവിന്റെ (63) പ്രകടനവും ഒത്തു ചേര്‍ന്നപ്പോള്‍ ചരിത്ര വിജയം സ്വന്തമാക്കാനായി. മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡ്യ (36) കോഹ് ലിക്കൊപ്പം ചേര്‍ന്ന് 99 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയിരുന്നു.


116 പന്തില്‍ 9 ബൗണ്ടറികളിലൂടെയാണ് കോഹ് ലിയുടെ മുപ്പതാം സെഞ്ച്വുറി പിറന്നത്. അജി്‌ങ്കെ രഹാനെ (5) രോഹിത് ശര്‍മ എന്നിവര്‍ തുടക്കത്തിലെ പരാജയപ്പെട്ടു.


 


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ