General News

ബ്രിക്‌സ് ഉച്ചകോടി ; മോഡി ചൈനയില്‍

Sun, Sep 03, 2017

Arabianewspaper 454
ബ്രിക്‌സ് ഉച്ചകോടി ; മോഡി ചൈനയില്‍

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബ്രിക്‌സ് രാജ്യങ്ങളിലെ തലവന്‍മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.


റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സുരക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചൈനയുമായി അടുത്തിടെ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷം പ്രസിഡന്റ്ുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കും.


ബ്രിക്‌സില്‍ ഇക്കുറി നിരീക്ഷക രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ള ഈജിപ്ത്,. മെക്‌സികോ,.കെനിയ, തജികിസ്ഥാന്‍, തായ്‌ലാന്‍ഡ് എന്നിവടങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായും മോഡി ചര്‍ച്ചകള്‍ നടത്തും.


മേഖലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പാക്കിസ്ഥാനെയും ഭീകര സംഘടനകളേയും നിശിതമായി ഇന്ത്യ ബ്രിക്‌സില്‍ ഉന്നയിക്കുമെന്ന് മുന്‍ കൂട്ടി കണ്ട് ചൈന പാക്കിസ്ഥാനെ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന രാജ്യമെന്ന് പ്രശംസിച്ചിരുന്നു. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ ഓപറേഷനുകളുടെ ചരിത്രം പരിശോധിക്കേണ്ടതില്ലെന്നും ചൈന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹായവും പിന്തുണയും ഇക്കുറിയും ശക്തമായി ഉന്നയിക്കാനും ഇതിന് ചൈന കൂട്ടുനില്‍ക്കുന്നുവെന്ന ഗുരുതര ആരോപണവും പരോക്ഷമായി കുറ്റപ്പെടുത്താനും ഇന്ത്യ തയ്യാറാകുമെന്നാണ് വിദേശ കാര്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നി സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ