General News

അദ്വാനിയെ അറസ്റ്റു ചെയ്ത ജില്ലാ കളക്ടര്‍ കേന്ദ്ര മന്ത്രിയായി

Sun, Sep 03, 2017

Arabianewspaper 493
അദ്വാനിയെ അറസ്റ്റു ചെയ്ത ജില്ലാ കളക്ടര്‍ കേന്ദ്ര മന്ത്രിയായി

രഥയാത്രയ്ക്കിടെ അന്നത്തെ ബിജെപി പ്രസിഡന്റ് എല്‍ കെ അദ്വാനിയെ ബീഹാറില്‍ വെച്ച് അറസ്റ്റു ചെയ്ത ജില്ലാ കളക്ടര്‍ ആര്‍ കെ സിംഗ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് ഇന്ന് അതേ ബിജെപി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി.


2013 ല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ആര്‍ കെ സിംഗ് ബിജെപിയില്‍ ചേരുകയായിരുന്നു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീര്‍ത്തും പരജയമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ബിജെപിയില്‍ സിംഗ് അംഗത്വമെടുത്തത്.


1990 ഒക്ടോബര്‍ 23 നാണ് അദ്വാനിയുടെ രഥയാത്ര തടഞ്ഞത്. അന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സമസ്തിപൂര്‍ ജില്ലാ കളക്ടറായിരുന്ന ആര്‍ കെ സിംഗിന് ഈ നിയോഗം ലഭിച്ചത്. വര്‍ഗീയ സംഘര്‍ഷത്തിനു വഴിയൊരുക്കുമെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അദ്വാനിയെ അന്ന് അറസ്റ്റ് ചെയ്തത്.


1991 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പിന് വഴിവെച്ചതും ഇതേ രഥയാത്രയും അറസ്റ്റുമായിരുന്നു. അദ്വാനിയെ അറസ്റ്റ് ചെയ്തതിന്റെ പകയാണ് ഇന്നും ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ തന്നെ വേട്ടയാടുന്നതെന്ന് ലാലു പ്രസാദ് യാദവ് ആരോപിക്കുന്നു.


 


 

Tags : RK Singh 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ