General News

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് ഉത്തര കൊറിയ

Sun, Sep 03, 2017

Arabianewspaper 387
ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് ഉത്തര കൊറിയ

2016 ജനുവരിയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന അവകാശവാദത്തിനു ശേഷം വീണ്ടും ഉത്തര കൊറിയയുടെ ബോംബ് പരീക്ഷണം. ഇത് ആറാം തവണയാണ് തങ്ങള്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്നതെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു.


ഇക്കുറി ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.


പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നുവെന്നും രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പാനില്‍ യുഎസ് വര്‍ഷിച്ച ബോംബിനെക്കാളും ശക്തിയുള്ളതാണ് തങ്ങളുടെ പരീക്ഷണമെന്നും ഉത്തര കൊറിയ പറയുന്നു.


ഹൈഡ്രജന്‍ ബോംബിന് സമീപം നില്‍ക്കുന്ന പ്രസിഡന്റ് കിംഗ് ജോംഗ് ഉനിന്റെ ചിത്രവും ഉത്തര കൊറിയ പുറത്തു വിട്ടിരുന്നു. ജപ്പാനു മുകളിലൂടെ കഴി്ഞ്ഞ ദിവസം ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്.


അതേസമയം, ഉത്തര കൊറിയയുടെ സ്‌ഫോടനത്തിനെ ശരിവെച്ച് യുഎസ് ജ്യോഗ്രഫിക്കല്‍ സര്‍വെ പന്‍ഗി -റെ മേഖലയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ഉണ്ടായതായി അറിയിച്ചു,. എന്നാല്‍. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ നടത്തിയ സ്‌ഫോടനത്തെക്കാള്‍ ആറിരട്ടി ശേഷിയുള്ളതാണ് ഇപ്പോള്‍ നടത്തിയതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.


ഉത്തര കൊറിയ തെമ്മാടി രാഷ്ട്രമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മിസൈല്‍ പരീക്ഷണം ഇനിയും നടത്തിയാല്‍ ഉത്തര കൊറിയ യഥാര്‍ത്ഥ യുദ്ധം എന്തെന്ന് അറിയുമെന്നും ട്രംപ് പറഞ്ഞു,. ഇതിനുത്തരമായാണ് തങ്ങള്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ പറഞ്ഞു.


 

Tags : North Korea 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ