General News

കായിക മന്ത്രി ഒളിമ്പ്യന്‍ റഥോഡ്

Sun, Sep 03, 2017

Arabianewspaper 351
കായിക മന്ത്രി ഒളിമ്പ്യന്‍ റഥോഡ്

ഇന്ത്യയുടെ ഭരണ ചരിത്രത്തിലാദ്യമായി കായിക മന്ത്രിയായി കായിക താരത്തിന് ചുമതല ലഭിച്ചു, രാജ്യവര്‍ദ്ധന്‍ സിംഗ് റഥോഡ് എന്ന ഒളിമ്പ്യന്‍ ഷൂട്ടറാണ് കായിക വകുപ്പ് ഇനി കൈകാര്യം ചെയ്യുക,


2004 ലെ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ റഥോഡ് കരസേനയിലെ കമ്മീഷണ്‍ഡ് ഓഫീസറാണ്. ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ നേടിയ റഥോഡ് വാര്‍ത്താ വിതരണ വകുപ്പില്‍ സഹ മന്ത്രിയായിരുന്നു.


ഇക്കുറി മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ കായിക മന്ത്രിയായ വിജയ് ഗോയലിനു പകരമാണ്  റഥോഡിനു ചുമതലയേകിയത്.


ഇന്ത്യയിലേക്ക് ഒളിമ്പിക്‌സ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി മോഡി. കായിക രംഗത്തെ സ്പന്ദനങ്ങള്‍ നേരിട്ട് മനസിലാക്കിയ ആളെന്ന നിലയില്‍ റഥോഡിന്റെ വരവിനെ കായിക പ്രേമികളും കായിക താരങ്ങളും സ്വാഗതം ചെയ്യുകയാണ്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ