General News

ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധ മന്ത്രിയാകുന്ന രണ്ടാമത്ത വനിത -നിര്‍മല സീതാരാമന്‍

Sun, Sep 03, 2017

Arabianewspaper 352
ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധ മന്ത്രിയാകുന്ന  വനിത

ബിജെപിയുടെ തീപ്പൊരി വക്താവായിരുന്ന നിര്‍മല സീതാരമാന്‍ ഉരുക്കുവനിതയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്. മുഖത്ത് സദാസമയവും ഗൗരവമുള്ള നിര്‍മല കണിശക്കാരിയും കര്‍ക്കശക്കാരിയുമാണ്.


ബിജെപിയുടെ സൗമ്യമുഖമാണ് സുഷമയെങ്കില്‍ കാര്‍ക്കശ്യമുഖമായി നിര്‍മലയാണുള്ളത്. വാണിജ്യ , കോര്‍പറേറ്റ് വകുപ്പുകളുടെ ചുമതലയായിരുന്നു നിര്‍മല സീതാരാന്റേത്. ഇപ്പോള്‍ ഇത് സുരേഷ് പ്രഭുവിന് കൈമാറി.


കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയായ നിര്‍മല സീതാരാമന്‍ മനോഹര്‍ പരിഖരും, അരുണ്‍ജെയ്റ്റിലിയും കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പിന്റെ ചുമതലയാണ് ഏറ്റെടുക്കുന്നത്.


ഭരണ നിപുണതയൊടൊപ്പം,. അഴിമതിക്കറപുരളാത്ത വ്യക്തിത്വം എന്നതും നിര്‍മലയ്ക്ക് പ്രതിരോധ വകുപ്പ് ലഭിക്കുന്നതിന് തുണയായി. സൈനിക മേധാവികള്‍ ഇനി ഈ ഉരുക്കുവനിതയുടെ ആജ്ഞകള്‍ക്കായി കാതോര്‍ക്കുമെന്ന വസ്തുതയും ഉണ്ട്. സ്ത്രീ ശാക്തീകരണം ഗൗരവാമായാണ് മോഡി സ്വീകരിച്ചിരിക്കുന്നതെന്നും നിര്‍മലയുടെ സ്ഥാനാരോഹണം വെളിപ്പെടുത്തുന്നതാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ