General News

കണ്ണന്താനത്തിന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല, നിര്‍മലയ്ക്ക് പ്രതിരോധം

Sun, Sep 03, 2017

Arabianewspaper 371
കണ്ണന്താനത്തിന് ടൂറിസം,, നിര്‍മലയ്ക്ക് പ്രതിരോധം

കേരളത്തിന് ഏറെ ഗുണകരമായേക്കാവുന്ന വിനോദ സഞ്ചാര വകുപ്പില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വതന്ത്ര ചുമതല ലഭിച്ചു,. മഹേഷ് ശര്‍മയായിരുന്നു ഈ വകുപ്പിന്റെ ചുമതലക്കാരന്‍, ഇതിനൊപ്പം ഐടി വകുപ്പിന്റെ അധിക ചുമതലയും അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിക്കും


റെയില്‍ വകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് പ്രഭുവിന് പകരം ഊര്‍ജ്ജ മന്ത്രിയായിരുന്ന പീയുഷ് ഗോയലിന് ചുമതല ലഭിച്ചു, സുരേഷ് പ്രഭുവിന് വാണിജ്യ-വ്യവസായ വകുപ്പുകളാണ് ലഭിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുകൂടിയായ പ്രഭുവിന് പുതിയ ചുമതല ആശ്വാസം പകരും. ടെക്‌സ്റ്റൈല്‍ വകുപ്പിന്റെ ചുമതലയും വാര്‍ത്താവിതരണ പ്രേക്ഷപണ വകുപ്പിന്റെ അധിക ചുമതലയും ഉണ്ടായിരുന്ന സ്മൃതി ഇറാനിക്ക് ടെക്‌സ്റ്റൈല്‍ വകുപ്പ് ഒഴിയേണ്ടി വന്നു. വാര്‍ത്താ വിതരണ വകുപ്പ് മാത്രമായിരിക്കും ഇനി സ്മൃതി ഇറാനിക്ക്.


ഉപരിതല ഗതാഗതം, ഷിപ്പിംഗ് ചുമതലയുള്ള നിതിന്‍ ഗഡ്കരിക്ക് ഗംഗ പുനരുജ്ജീവനം, ജലവിഭവത്തിന്റെ അധിക ചുമതല ലഭിച്ചു. ധര്‍മേന്ദ്ര പ്രധാന് പെട്രോളിയം വകുപ്പിന്റെയും നൈപുണ്യ വികസന വകുപ്പിന്റെ ക്യാബിനറ്റ് ചുമതല ലഭിച്ചു, നേരത്തെ, രാജീവ് പ്രതാപ് റൂഡിയായിരുന്നു നൈപുണ്യ വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. വകുപ്പില്‍ നിന്നും മാറ്റിയ ഉമാ ഭാരതിക്ക് ശുചിത്വ, കുടിവെള്ള വിതരണ വകുപ്പിന്റെ ചുമതല ലഭിച്ചു, അശ്വിനി കുമാര്‍ ചുബൈയ്ക്ക് ആരോഗ്യം, കുടുംബ ക്ഷേമ വകുപ്പുകള്‍ ലഭിച്ചു


നഗരവികസനം, ഭവന വകുപ്പുകളുടെ ചുമതല ഹര്‍ദീപ് പുരിക്ക് ലഭിച്ചു,.വിജയ് ഗോയലിനെ കായിക മന്ത്രാലയത്തില്‍ നിന്നും മാറ്റി പാര്‍ലമെന്റി കാര്യ വകുപ്പു നല്‍കി. മുക്താര്‍ അബ്ബാസ് നഖ് വിക്ക് ന്യുനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് ലഭിച്ചത്.


പീയുഷ് ഗോയല്‍ ഒഴിഞ്ഞ ഊര്‍ജ്ജ കുപ്പില്‍ ആര്‍ കെ സിംഗിനെയാണ് നിയമിച്ചു ധനകാര്യം, കോര്‍പറേറ്റ് അഫയേഴ്‌സ് വകുപ്പുകളുടെ ചുമതലയില്‍ അരുണ്‍ ജെയ്റ്റിലി തുടരും. 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ