General News

ബിജെപി നിതീഷിനെ വഞ്ചിച്ചു -ലാലു, ഇത് ബിജെപിയുടെ പുനസംഘടന -ശിവസേന

Sun, Sep 03, 2017

Arabianewspaper 375
ബിജെപി നിതീഷിനെ വഞ്ചിച്ചു -ലാലു, ഇത് ബിജെപിയുടെ പുനസംഘടന -ശിവസേന

മന്ത്രിസഭാ പുനസംഘടനയില്‍ ജനതാ ദള്‍ യുണൈറ്റഡിന് സ്ഥാനം നല്‍കാതെ നിതീഷ് കുമാറിനെ ബിജെപി വഞ്ചിച്ചെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.


ജനതാദള്‍ യുണൈറ്റഡിന് കേന്ദ്ര മന്ത്രിസഭയില്‍ രണ്ട് അംഗങ്ങളെ ലഭിക്കുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, മന്ത്രിസഭാ പുനസംഘടന കഴിഞ്ഞപ്പോള്‍ നിതീഷിന് ഒന്നും ലഭിച്ചില്ല. തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പൊളിക്കാനായിരുന്നു ബിജെപി ഈ വാഗ്ദാനം വെച്ചു നീട്ടിയത്. ഇപ്പോള്‍ അവര്‍ തനിനിറം കാട്ടിയിരിക്കുന്നു. ലാലു പറഞ്ഞു. എന്നാല്‍, നിതീഷ് കുമാര്‍ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല


അതേസമയം, ശിവസേനയുമായി മന്ത്രിസഭാ പുനസംഘടന ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇത് ബിജെപി മന്ത്രിമാരെ മാത്രം മാറ്റിയതാണെന്നും എന്‍ഡിഎ പുനസംഘടനയല്ലെന്നും ശിവസേന നേതാവ് സന്‍ജയ് റാവത് പറഞ്ഞു,.

Tags : Lalu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ