General News

കണ്ണന്താനം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

Sun, Sep 03, 2017

Arabianewspaper 401
കണ്ണന്താനം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിന്റെ ഏക പ്രതിനിധിയായി കെ ജെ അല്‍ഫോന്‍സ് എന്ന അല്‍ഫോണ്‍സ് കണ്ണന്താനം ദൈവനാമത്തിലാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.


രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യ വാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സത്യ പ്രതിജ്ഞ ചൊല്ലിയത്.


മോഡി തിരഞ്ഞെടുത്ത ഒമ്പതു പുതുമുഖങ്ങളില്‍ രണ്ട് ഐഎഎസുകാരില്‍ ഒരാളാണ് അല്‍ഫോണ്‍സ് കണ്ണന്താനം,. 64 കാരനായ കണ്ണന്താനം ഡെല്‍ഹിയിലെ മുനിസിപ്പല്‍ അഥോറിറ്റിയുടെ കമ്മീഷണറായിരിക്കെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഡിമോളിഷന്‍ഡ മാന്‍ എന്ന ചെല്ലപ്പേരിലാണ് മാധ്യമങ്ങള്‍ ഇന്നും കണ്ണന്താനത്തെ വിശേശിപ്പിക്കുന്നത്.


1979 ലെ കേരള കേഡര്‍ ഐഎഎസു ബാച്ചുകാരനാണ് കണ്ണന്താനം.


മറ്റുപുതുമുഖങ്ങള്‍ ഹര്‍ദിപ് സിംഗ് സുരി (65) , 1974 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ്. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്യ ബ്രസീല്‍, യുകെ എന്നിവടങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായിരുന്നു.


സത്യപാല്‍ സിംഗ് (61),. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സത്യപാല്‍ സിംഗ് മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ എന്ന നിലയില്‍ മികവു തെളിയിച്ചയാളാണ്. മുംബൈയിലെ അധോലോക സംഘങ്ങളെ ഒതുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു, നക്‌സല്‍-മാവോവാദി പ്രസ്ഥാനങ്ങളെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ വ്യക്തിയുമാണ്.


ശിവ പ്രതാപ് ശുക്ല (65)


എബിവിപിയിലൂടെ വളര്‍ന്നു വന്ന യുപി നേതാവാണ് ശിവ പ്രതാപ് ശുക്ല. എട്ടു വര്‍ഷം ഉത്തര്‍ പ്രദേശില്‍ മന്ത്രിസഭാംഗമായിരുന്നിട്ടുണ്ട്.


അശ്വിനി കുമാര്‍ ചുബെ (64),.


ബീഹാറില്‍ നിന്നുള്ള ലോക് സഭാംഗമാണ് ചുബൈ, വീടുകളില്‍ ശൗചാലയ നിര്‍മാണത്തിനു വേണ്ടി പ്രയത്‌നിച്ചതിന് ലഭിച്ച അംഗീകാരമാണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭാംഗ പദവി. ബീഹാറിലെ മുന്‍ ആരോഗ്യ മന്ത്രിയുമാണ്.


അനന്ത് കുമാര്‍ ഹെഗ്‌ഡെ (49)


കര്‍ണാടകത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹെഗ്‌ഡെ 28 വയസുമുതല്‍ ഉത്തരകര്‍ണാടകത്തെ പ്രതിനിധീകരിക്കുന്നു. വിവാദങ്ങളിലും മറ്റും ഉള്‍പ്പെട്ട ഹെഗ്‌ഡെ.യുടെ മന്ത്രിസഭാ പ്രവേശനം കര്‍ണാടക ബിജെപി നേതാക്കളെ പോലും അമ്പരിപ്പിച്ചു,. യെദ്യുരപ്പയുടെ അടുത്ത അനുയായി ശോഭ കരന്തലജെക്ക് നറുക്കു വീഴുമെന്നാണ് കരുതിയിരുന്നെങ്കിലും മോഡി-അമിത്ഷാ സഖ്യത്തിന്റെ തീരുമാനം മറിച്ചായിരുന്നു.


ഗജേന്ദ്ര സിംഗ് ഷെയ്ഖാവത് (49)


രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് ബിജെപിയുടെ യുവനിരയില്‍ പ്രമുഖനാണ് ഷെയ്ഖാവത്.


രാജ് കുമാര്‍ സിംഗ് (64)


ബീഹാറില്‍ നിന്നുള്ള എംപിയാണ് രാജ് കുമാര്‍ സിംഗ്., അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെ റിട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ് അര്‍ കെ സിംഗ് മുന്‍ ആഭ്യന്തര സെക്രട്ടറിയുമായിരുന്നു.


വിരേന്ദ്ര കുമാര്‍ (63)


മദ്ധ്യപ്രദേശില്‍ നിന്നുള്ള എംപിയാണ് വീരേന്ദ്ര കുമാര്‍ സിംഗ് . ചൈല്‍ഡ് ലേബറില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ കുമാര്‍. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഉന്നത ബിരുദം നേടി കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന പ്രത്യേകതയുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ