General News

രാജിവെച്ച ഉമാ ഭാരതി പിണങ്ങി, ശിവസേനയും ചടങ്ങിനില്ല

Sun, Sep 03, 2017

Arabianewspaper 335
രാജിവെച്ച ഉമാ ഭാരതി പിണങ്ങി, ശിവസേനയും ചടങ്ങിനില്ല

മോഡി സര്‍ക്കാരിലെ ആദ്യ മലയാളി മുഖമായ അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒമ്പതു പേര്‍ പുതിയതായി സത്യപ്രതിജ്ഞ് ചെയ്യുന്ന ചടങ്ങില്‍ കഴിഞ്ഞയാഴ്ച രാജിവെച്ച , ജലവിഭവ ഗംഗാ പുന്നരുജ്ജീവന മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഉമാ ഭാരതിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.


രാവിലെ രാഷ്ട്രപതി ഭവനില്‍ മുന്‍നിരയില്‍ പ്രമുഖ നേതാക്കളും ക്യാബിനറ്റ് മന്ത്രിമാരും ഇടംപിടിച്ചപ്പോള്‍ സഖ്യ കക്ഷിയായ ശിവസേനയിലെ അംഗങ്ങളും നേതാക്കളും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.


അടുത്തിടെ എന്‍ഡിഎയില്‍ എത്തിയ ജനതാ ദള്‍ യുണൈറ്റഡിന് രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന ശിവസേന കുടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന അവകാശ വാദവുമായി രംഗത്ത് വന്നിരുന്നു.


ഇതിനെ തുടര്‍ന്ന് ജനതാദള്‍ യുണെറ്റഡ് മന്ത്രിമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യുന്നില്ല. ഇത് ജനതാ ദള്‍ നേതാവ് നിതീഷ് കുമാറിനെ അലോസരപ്പെടുത്തിയിട്ടുണ്ട്.


ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍്, മുഖ്താര്‍ അബ്ബാസ് നഖ് വി എന്നിവരാണ് ആദ്യം എത്തിയത്.


ഉമാഭാരതിയെ കൂടാതെ, ചെറുകിട ഇടത്തരം, സംരംഭക വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, നൈപുണ്യ വിദഗ്ദ്ധ വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, ജലവിഭവ വകുപ്പ മന്ത്രി സന്‍ജീവ് ബലിയാന്‍ എന്നിവരും രാജിവെച്ചിരുന്നു. ഇവരെ പാര്‍ട്ടിയുടെ സംഘടനാ ദൗത്യം ഏല്‍പ്പിക്കുമെന്നാണ് സൂചന.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ