General News

നോട്ട് നിരോധനം; തനിക്ക് ഉത്തരവാദിത്തമില്ല -രഘുറാംരാജന്‍

Sun, Sep 03, 2017

Arabianewspaper 290
നോട്ട് നിരോധനം;  തനിക്ക് ഉത്തരവാദിത്തമില്ല -രഘുറാംരാജന്‍

നോട്ട് നിരോധനം നടപ്പിലാക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലായിരുന്നുവെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നു.


ദിര്‍ഘ കാല അടിസ്ഥാനത്തില്‍ നോട്ടു നിരോധനം ഗുണകരമാണെങ്കിലും പെട്ടെന്നുള്ള സാമ്പത്തിക വീഴ്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് താന്‍ മനസിലാക്കിരുന്നുവെന്നും ഇക്കാര്യം പലവേദികളിലും സൂചിപ്പിക്കുകയും ചെയ്തതായി രഘു റാം രാജന്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു.


നോട്ടു അസാധുവാക്കാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.


500, 1000 നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി പൊടുന്നനെ പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിച്ചെന്നാണ് ത്രൈമാസ കണക്കൂകള്‍ വെളിപ്പെടുത്തുന്നത്.


2016 ഒക്ടോബര്‍ -ഡിസംബറില്‍ ഏഴു ശതമാനമായിരുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് 2017 ജനുവരി -മാര്‍ച്ചില്‍ 5.7 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍. എന്നാല്‍, ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും വാര്‍ഷിക ജിഡിപി വളര്‍ച്ച ഏഴു ശതമാനമാണെന്നും സര്‍ക്കാര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ