General News

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയിലേക്ക്

Sat, Sep 02, 2017

Arabianewspaper 346
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയിലേക്ക്


കേരളത്തില്‍ നിന്ന് എന്‍ഡിഎ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നു. എംപിയാല്ലാത്ത അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ ഇടംപിടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


ഒമ്പത് പുതിയ മന്ത്രിമാരുടെ പേരുകള്‍ രാഷ്ട്രപതി ഭവനിലേക്ക് അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മൂന്നു വര്‍ഷം പിന്നിട്ട കേന്ദ്ര മന്ത്രിസഭയില്‍ ഇതുവരെ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല, ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും ഈ നീക്കമെന്നും കരുതുന്മു.


ഡെല്‍ഹി മുനിസപ്പല്‍ കമ്മീഷണര്‍ എന്ന പദവിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ശ്രദ്ധേയനാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ഇടതു പക്ഷ എംഎല്‍എയിയായി രാഷ്ടീയത്തില്‍ പ്രവേശിപ്പിച്ച കണ്ണന്താനം പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു


ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് കേരളത്തിലെ ബിജെപി നേതൃത്വവുമായി വലിയ അടുപ്പത്തിലത്താത്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിമന് മോഡിയുമായുള്ള അടുപ്പമാണ് തുണയായത്.


അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ശിവ പ്രതാപ് ശുക്ല, അശിനി കുമാര്‍ ചുബെ, വീരേന്ദ്ര കുമാര്‍, അനന്തകുമാര്‍ ഹെഗ്‌ഡെ, രാജ് കുമാര്‍ സിംഗ്, സത്യ പാല്‍ സിംഗ് ഗജേന്ദ്ര സിംഗ് എന്നിവരും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


നേരത്തെ, ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെങ്കിലും അകാലി ദളിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതു പിന്‍വലിക്കുകയായിരുന്നു. ലഫ് ഗവര്‍ണര്‍ പദവിയിവായിരുന്നു ഈ നിയമനം.


കേരളത്തില്‍ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അദ്ധ്യക്ഷന്‍ വി മുരളീധരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളും പറഞ്ഞ് കേട്ടിരുന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ