General News

കതിരൂര്‍ മനോജ് വധം : ജയരാജനെതിരെ യുഎപിഎ

Thu, Aug 31, 2017

Arabianewspaper 520
കതിരൂര്‍ മനോജ് വധം : ജയരാജനെതിരെ യുഎപിഎ

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ വധവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു


കേസിലെ 25 ാം പ്രതിയായ ജയരാജിനെതിരെ യുഎപിഎ നിയമം ചുമത്തിയിട്ടുണ്ട്. ഇതില്‍ യുഎപിഎ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന നിലയിലാണ് ജയരാജനെ ഉള്‍പ്പെുത്തിയിരിക്കുന്നത്. ജയരാജിന് മനോജിനോടുള്ള വ്യക്തി വൈരാഗ്യവു രാഷ്ട്രീയ വിരോധവുമാണ് കൊടും കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.


2014 ലാണ് വാനില്‍ സഞ്ചരിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊലപ്പെടുത്തിയത്. ആദ്യ കുറ്റപത്രത്തില്‍ 19 പേരെ പ്രതികളാക്കിയിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ചത് ഗുഡാലോന കേസിലെ കുറ്റപത്രമാണ്. പി ജയരാജനെ കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ അഞഅചാം പ്രതിയായ മനോജിനെ വധിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ വ്യക്തിപരമായി താല്‍പര്യമെടുത്തുവെന്നാണ് കേസ്.

Tags : P Jayarajan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ