General News

യോഗി ആദിത്യ നാഥ് തിരഞ്ഞെടുപ്പിനില്ല, നാമനിര്‍ദ്ദേശം വഴി നിയമസഭയിലെത്തും

Wed, Aug 30, 2017

Arabianewspaper 515
യോഗി ആദിത്യ നാഥ് തിരഞ്ഞെടുപ്പിനില്ല, നാമനിര്‍ദ്ദേശം വഴി നിയമസഭയിലെത്തും

യോഗി ആദിത്യ നാഥിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും അഞ്ച് സീറ്റുകള്‍ ഉപരിസഭയില്‍ ഒഴിവു വരുന്നുണ്ടെന്നും ഇതിലൊന്നിലൂടെ നാമനിര്‍ദ്ദേശം ചെയ്ത് എംഎല്‍സി ആകാമെന്നും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു,.


ആദിത്യ നാഥിനു പുറമേ, നിയമസഭാംഗങ്ങളാല്ലാത്ത ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും നാമനിര്‍ദ്ദേശം വഴി എംഎല്‍സിമാരാകും. ഗൊരഖ് പൂര്‍ മെജഡിക്കല്‍ കോളേജിലെ ശിശുമരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിനെ ഭയന്നാണ് ബിജെപി ഈ തീരുമാനം എടുത്തതെന്ന് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപിച്ചു. മാര്‍ച്ച് 19 നാണ് യോഗി ആദിത്യ നാഥ് യുപി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ആറു മാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയില്‍ എത്തേണ്ടതായിട്ടുണ്ട്.


നേരത്തെ, സമാജ് വാദി പാര്‍ട്ടി ഭരിച്ചപ്പോള്‍ അഖിലേഷ് യാദവും സമാനമായ രീതിയിലായണ് നിയമസഭയിലെത്തിയത്.


ഉത്തര്‍പ്രദേശില്‍ പാര്‍ലമെന്റിനു സമാനമായ അധോസഭയും ഉപരിസഭയും ഉണ്ട്. അധോസഭയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനപ്രതിനിധിയാകുമ്പോള്‍ ഉപരിസഭയില്‍ നാമനിര്‍ദ്ദേശത്തിലൂടെ ഉപരിസഭയിലെത്താം.


നേരത്തെ, ബിഎസ്പി നേതാവ് മായാവതിയും ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, 2000 ല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌നാഥ് സിംഗ് ഹൈദര്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച് നിയമസഭയില്‍ എത്തുകയായിരുന്നു.


യുപിയിലെ ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപിയായ യോഗി ആദിത്യ നാഥ് എംപി സ്ഥാനം രാജിവെച്ചതിനാല്‍ ഇവിടേയും ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് വരും.


1998 മുതല്‍ ഇവിടെ നിന്ന് തുടര്‍ച്ചയായി വിജയിക്കുന്നയാളാണ്. യോഗി ആദിത്യ നാഥ് 1984 നു ശേഷം കോണ്‍ഗ്രസിനു വിജയിക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണ് ഗൊരഖ്പൂര്‍. ഇവിടുത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജിയിച്ചത്. യോഗിയുടെ ഗുരു മഹന്ത് അവൈദ്യനാഥാണ് ഇതിനു മുമ്പ് ഇവിടെ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ